ഇൻസ്റ്റാഗ്രാമിലൂടെ പ്രണയ നടിച്ച് വശത്താക്കിയ ശേഷം ഇടുക്കി നെടുങ്കണ്ടത്ത് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കൊല്ലം സ്വദേശികളായ ബി.എസ്.അരുൺ, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.
ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വശത്താക്കി. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം മനസ്സിലാക്കി ഇരുവരും കഴിഞ്ഞ ദിവസം പെൺകുട്ടികളുടെ വീട്ടിൽ എത്തി. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത നേരത്ത് അപരിചിതരെ കണ്ട് സംശയം തോന്നിയ അയൽവാസികൾ ബഹളം വച്ചപ്പോൾ ഇരുവരും ഇറങ്ങിയോടാൻ ശ്രമിച്ചു. ഇതോടെ ഇവരെ തടഞ്ഞുവച്ച അലയൽവാസികൾ പോലീസിലറിയിക്കുകയായിരുന്നു. പ്രതികളുടെ മൊബൈൽഫോണുകളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി പെൺകുട്ടികളുടെ ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പെൺകുട്ടികൾ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.