പത്തനംതിട്ട പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ റേഞ്ച് ഒാഫിസര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. റേഞ്ച് ഒാഫിസര്‍ ബി.ആര്‍.ജയനാണ് കുറ്റക്കാരനെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. കഞ്ചാവ് ചെടിയെക്കുറിച്ച് . 21ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തീയതി 16 എന്ന് ജയൻ തിരുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. രേഖകൾ തിരുത്തിയത് അതീവ ഗൗരവമുള്ള കുറ്റമായതിനാൽ ഇയാൾക്കെതിരെ നടപടി എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
വനിതാ ജീവനക്കാരുടെ പരാതിയിൽ ജയനെതിരെ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങുന്നത് 19 – ന് ആണ് .19 ന് സ്ഥലംമാറ്റിയ ജയൻ 21 നാണ് റിപ്പോർട്ട് കോട്ടയം ഡി.എഫ്.ഒ.യ്ക്ക് നൽകുന്നത്. ഡി.എഫ്.ഒ.യ്ക്ക് നൽകിയ റിപ്പോർട്ടിൽ കാണിച്ചിരുന്ന തീയതി 16- ആണ്. റിപ്പോർട്ടിൽ ജയനെതിരെ പരാതി നൽകിയ വനിതാ ജീവനക്കാരുടെ പേരുകൾ റിപ്പോർട്ടിലുണ്ട്. കഞ്ചാവ് വളർത്തലുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ പുറത്തായിരുന്നു. എന്നാൽ ഇത് ജയൻ തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിക്കുന്നതാണെന്ന് ഇതേ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Read Also; വയനാട് ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യ കൂമ്പാരത്തിനു തീപിടിച്ചു; ഒരാൾ വെന്തുമരിച്ചു