web analytics

ലോക്സഭാ തെ‍രഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാര്‍ത്ഥി ഒപ്പിടണം; ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം; ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം

കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലത്തില്‍ ഒപ്പിടീക്കുന്നതിനെതിരെ പ്രതിഷേധം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ത്ഥിയും നിര്‍ബന്ധമായും ഒപ്പിട്ട് നല്‍കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം. കാസര്‍കോട് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്.

ലോക്സഭാ തെ‍രഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാര്‍ത്ഥി ഒപ്പിടണം. ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. 26 ന് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നാണ് നിര്‍ദേശം.

ജില്ലാ ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. വോട്ട് ചെയ്യുന്ന പോലെ തന്നെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നും നിര്‍ബന്ധിച്ച് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് വാദം. ജില്ലയിലെ സ്വീപ്പ് കോര്‍കമ്മിറ്റി തീരുമാന പ്രകാരമാണ് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത്. ഒപ്പു വച്ച സത്യവാങ്മൂലം പ്രധാന അധ്യാപകന്‍ തിരികെ കൈപ്പറ്റി ബൂത്തുതല ഓഫീസര്‍മാരെ ഏല്‍പ്പിക്കണമെന്നാണ് ഔദ്യോഗിക നിര്‍ദേശം”

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ് തൃശ്ശൂർ: ട്രെയിനിൽ...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം തൃശൂർ: കൊടുങ്ങല്ലൂർ–തൃശൂർ...

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ, വീഡിയോ വൈറൽ

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ,...

Related Articles

Popular Categories

spot_imgspot_img