കോട്ടയം: കൈവിരൽ ഇഡ്ഢലി തട്ടിൽ കുടുങ്ങിയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് സംഘം. കാഞ്ഞിരപ്പള്ളി കപ്പാട് മൂന്നാം മൈലിൽ താമസിക്കുന്ന പീടികയ്ക്കൽ ഇജാസിൻ്റെ മകൾ ജാസിയ മറിയത്തിൻ്റെ കൈവിരലാണ് ഇഡ്ഢലി തട്ടിൽ കുടുങ്ങിയത്. ഇഡ്ഢലി തട്ട് മുറിച്ചു മാറ്റിയാണ് ഫയർഫോഴ്സ് ജീവനക്കാർ കുഞ്ഞിനെ രക്ഷിച്ചത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം