മൂന്നാറിൽ വെള്ളിയാഴ്ച സഞ്ചാരികൾ കണ്ടത് കരിമ്പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. എന്നാൽ ഇത് കരിമ്പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. ഇന്നലെ കരിമ്പുലിയെ കണ്ടയാൾ അതിൻ്റെ വീഡിയോയും ഫോട്ടോകളും വനം വകുപ്പിന് കൈമാറിയിരുന്നു. തുടർന്നാണ് മാസങ്ങൾക്ക് മുമ്പ് മൂന്നാർ ചൊക്കനാട് ഭാഗത്ത് കണ്ട കരിമ്പുലിയാണ് ഇതെന്ന് സ്ഥിരീകരിച്ചത്.
Read Also: ഇടുക്കി കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂരമർദ്ദനം: ദൃശ്യങ്ങൾ പുറത്ത്