web analytics

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; ചോദ്യം ചെയ്ത;വനിതാ പൊലീസ് കോൺസ്റ്റബിളിനെ നടുറോഡിൽ മർദ്ദിച്ചു; ആശുപത്രിയിൽ നഴ്സിനോടും പരാക്രമം;വയോധികൻ പിടിയിൽ; സംഭവം തൃപ്പൂണിത്തുറയിൽ

തൃപ്പൂണിത്തുറ:  വനിതാ പൊലീസ് കോൺസ്റ്റബിളിനെയും നഴ്സിനെയും മർദ്ദിച്ച് വയോധികൻ. സംഭവത്തിന് പിന്നാലെ വയോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുരീക്കാട് പാത്രയിൽ പി.എസ്. മാധവനാണ് (64) പിടിയിലായത്. മദ്യലഹരിയിൽ നടുറോഡിൽ വച്ചാണ് വനിതാ പൊലീസിനെ മർദ്ദിച്ചത്.

ചൊവ്വാഴ്ച്ച വൈകിട്ട് 5.30ഓടെ കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിലായിരുന്ന മാധവൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുന്നത് കണ്ട് മഫ്തിയിൽ സ്ഥലത്തുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ പൊലീസുകാരിയെ അസഭ്യം പറഞ്ഞ് നടുറോഡിൽ മറിച്ചിട്ട് ദേഹത്ത് കയറി മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായ മാധവനെ താലൂക്കാശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ഉണർന്ന ഇയാൾ നഴ്സിംഗ് ഓഫീസറായ യുവതിയുടെ മുഖത്ത് കാലുകൊണ്ട് ശക്തമായി ചവിട്ടുകയായിരുന്നു. പരിക്കേറ്റ പൊലീസുദ്യോഗസ്ഥയും നഴ്സും ആശുപത്രിയിൽ ചികിത്സ തേടി.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

ചെട്ടികുളങ്ങര കുംഭഭരണിയോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: ഓണാട്ടുകരയുടെ വിശ്വമഹാക്ഷേത്രമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കുംഭഭരണി മഹോത്സവത്തിന്...

മുട്ടത്തറ ദേശീയപാതയിൽ കാറിടിച്ച് 49-കാരൻ മരിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ

മുട്ടത്തറ ദേശീയപാതയിൽ കാറിടിച്ച് 49-കാരൻ മരിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ് പിടിയിൽ

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ്...

കേരളത്തിൽ വീണ്ടും മഴയെത്തുന്നു! ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: വേനൽചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്ത് മഴയ്ക്ക് വഴിതുറന്ന് പുതിയ കാലാവസ്ഥാ മാറ്റം....

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

Related Articles

Popular Categories

spot_imgspot_img