ലോക്സഭാ തെരെഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കെ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾ തെരഞ്ഞുപിടിച്ച് നശിപ്പിച്ചതായി പരാതി. തളിപ്പറമ്പ് പടപ്പേങ്ങാട് മേഖലയിലാണ് കഴിഞ്ഞദിവസം രാത്രിയോടെ പോസ്റ്ററുകൾ കീറി കളഞ്ഞ നിലയിൽ കണ്ടെത്തിയത്. നിരവധി പോസ്റ്ററുകളാണ് ഇത്തരത്തിൽ നശിപ്പിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തതയില്ല, തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുൻപ് പരാജയം സമ്മതിച്ചു എന്നതിന്റെ എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് യുഡിഎഫ് ആരോപിച്ചു. അതേസമയം പ്രദേശത്ത് മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചിട്ടുമില്ല.
![poster](https://news4media.in/wp-content/uploads/2024/03/poster.jpg)