ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്സോ കേസ്. 17 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സദാശിവനഗർ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വഞ്ചനാക്കേസിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് യെദ്യൂരപ്പയ്ക്ക് എതിരെ കുട്ടികള്‍ക്കുള്ള അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു.
Read Also: കളം പിടിക്കാൻ മോദിയെത്തുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ