ഏറ്റുമാനൂർ തവളക്കുഴിയിൽ നാട്ടുകാരെ ഭീതിയിലാഴ്ഴ്ത്തി അജ്ഞാതനായ സാമൂഹ്യവിരുദ്ധന്റെ രാത്രികാല സഞ്ചാരം. തവളക്കുഴി ജംഗ്ഷന് സമീപം കലാനിലയത്തിൽ രാജനും കുടുംബവും രണ്ടാഴ്ചയിലേറെയായി അജ്ഞാതന്റെ ആക്രമണ ഭീതിയിലായിരിക്കുകയാണ്. അർദ്ധരാത്രി കഴിയുന്നതോടെ വീടിനു മുകളിൽ കയറി നിൽക്കുന്ന അജ്ഞാതൻ ശബ്ദങ്ങൾ ഉണ്ടാക്കുകയും വാട്ടർ ടാങ്കിൽ നിന്നും വെള്ളം ചോർത്തി കളയുകയും ചെയ്യുകയാണ്. ഗൃഹനാഥൻ വാൽവ് വെച്ച് പൈപ്പ് അടച്ചെങ്കിലും അജ്ഞാതൻ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പിവിസി പൈപ്പ് കട്ട് ചെയ്ത് വെള്ളം തുറന്നുവിട്ടു. ജോലിക്ക് പോലും പോകാൻ കഴിയാതെ വീടിന് കാവൽ ഇരിക്കുകയാണ് ഗൃഹനാഥനായ രാജൻ. പടിഞ്ഞാറേ നട റസിഡൻസ്
അസോസിയേഷന്റെ സഹായത്തോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് രാജനും കുടുംബവും. ബുധനാഴ്ച വീട്ടിൽ വളർത്തിയിരുന്ന മുയലിനെ തല്ലിക്കൊല്ലുകയും ചെയ്തു. ഇതോടെ വീട്ടുകാർ കൂടുതൽ ഭയപ്പാടിലായിരിക്കുകയാണ്. നാട്ടുകാർ സംഘടിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.