ഇടുക്കിയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും കപ്പേളകൾക്കും നേരെ തിങ്കളാഴ്ച രാത്രി വ്യാപക കല്ലേറ് നടന്ന സംഭവത്തിൽ
പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.. വണ്ടൻമേട് സി.ഐ.യുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുളിയൻമല ബി.ടി.ആർ. നഗർ ചെറുകുന്നേൽ വീട്ടിൽ ജോബിൻ ജോസ്( 35 ) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച രാത്രിയാണ് കട്ടപ്പന ഇരുപതേക്കർ പള്ളി, ഇടുക്കിക്കവലയിലെ ഓർത്തഡോക്‌സ് ദേവാലയം, പുളിയന്മലയിലെ കപ്പേള, കമ്പംമെട്ട് മൂങ്കിപ്പള്ളത്തെ കപ്പേള, ചേറ്റുകുഴിയിലെ ദേവാലയം എന്നിവടങ്ങളിലാണ് കല്ലേറ് നടന്നത്.
കട്ടപ്പന ഡി.വൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ വണ്ടൻമേട് സി.ഐ.യുടെ നേതൃത്വത്തിൽ കമ്പംമെട്ട്, വണ്ടൻമേട് കട്ടപ്പന സ്റ്റേഷനുകളിലെ പോലീസുകാരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം പ്രവർത്തിച്ചിരുന്നത്.
Read Also: നായകടിയേറ്റ യുവതി ആൻ്റി റാബിസ് വാക്‌സിൻ്റെ അഞ്ച് ഡോസുകളും എടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചു