മൂന്നാർ: കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിൽ ജീവനക്കാരൻ തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെ എസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്.
ആയോധനകലയിൽ പ്രാവീണ്യമുള്ള ആൾ കൂടിയാണ് ജയകുമാർ. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാർ പ്രതിഷേധം തുടർന്നു.
പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവർ തീരുമാനിച്ചത്. സഹപ്രവർത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു.
മൂന്നാർ-ഉദുമൽ പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാർ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് കൂടിയാണ്. ഇനിയും ശമ്പളം കിട്ടിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ഇവർ അറിയിക്കുന്നത്.
മൂന്നാർ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഗിരീഷ്, ബിജുമോൻ എന്നിവരും സമരത്തിൽ പങ്കുചേർന്നു. നിന്നുകൊണ്ടാണ് ഇവർ സമരത്തിൽ പങ്കെടുത്തത്.