web analytics

കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുണമെങ്കിൽ ഡ്രൈവിങ്​​ ടെസ്റ്റ് പാസാകണം; ഹൈക്കോടതി പറയുന്നത് ഇങ്ങനെ

കൊച്ചി : കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ്​​ ടെസ്റ്റ് ആവശ്യപ്പെടാൻ മോ​ട്ടോ​ർ വാ​ഹ​ന ആ​ക്ടി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന്​ഹൈ​ക്കോ​ട​തി. ടെസ്റ്റിന് വിധേയമായി പാസ്സാകേണ്ടതാണെന്നും ജസ്റ്റിസ് എൻ നഗരേഷ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ 2009 ഒക്ടോബർ 15 ലെ സർക്കുലർ നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി സെബാസ്റ്റ്യൻ ജേക്കബ് നൽകിയ ഹർജി കോടതി തള്ളി.

ഹർജിക്കാരന്റെ ലൈസൻസിന് 2020 ഒക്ടോബർ 30 വരെ കാലാവധിയുണ്ടായിരുന്നു. കോവിഡ് മൂലം ലൈസൻസ് പുതുക്കാനായില്ല. ഹർജിക്കാരൻ 2022 ജൂലൈ 17ന് അപേക്ഷ നൽകി. തുടർന്ന് ജോയിന്റ് ആർടിഒ ലൈസൻസ് പുതുക്കി നൽകി. 2032 ജൂലൈ 14വരെയായിരുന്നു കാലാവധി. പിന്നീട് സ്മാർട് കാർഡ് ആക്കാനായി അപേക്ഷ നൽകിയപ്പോൾ ലൈസൻസ് പുതുക്കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചു. ലൈസൻസ് പുതുക്കാനായി ഡ്രൈവിങ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന കാരണത്താലാണ് നോട്ടിസ് ലഭിച്ചതെന്ന് മനസ്സിലായതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

എന്നാൽ കാലാവധി കഴിഞ്ഞ് അഞ്ചു വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയാൽ ടെസ്റ്റുകൾക്ക് വിധേയമാകേണ്ടതില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ 1988 ലെ മോട്ടർ വാഹന നിയമത്തിൽ 2019 ൽ സമഗ്രമായ ഭേദഗതിയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതു സംബന്ധിച്ച 9 (3) വകുപ്പിൽ മാറ്റമുണ്ടായിട്ടില്ലെങ്കിലും പുതുക്കുന്നതു സംബന്ധിച്ച 15-ാം വകുപ്പിന് ഭേദഗതിയുണ്ടായി. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് അപേക്ഷ നൽകുന്നതെങ്കിൽ ടെസ്റ്റ് പാസാകണമെന്നാണ് വ്യവസ്ഥ. ഹർജിക്കാരൻ അപേക്ഷ നൽകിയിരിക്കുന്നത് ലൈസൻസ് പുതുക്കാനാണ്. അതിനു ബന്ധപ്പെട്ട വ്യവസ്ഥ ബാധകമാണ്. സർക്കുലർ നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ...

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല ന്യൂഡൽഹി: അമ്പലപ്പുഴ നിയമസഭ...

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി തിരുവനന്തപുരം: വരാനിരിക്കുന്ന...

വി.എസിന്റെ വിശ്വസ്തൻ എ. സുരേഷ് കോൺഗ്രസിലേക്ക്; സിപിഎമ്മിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ മുഖ്യമന്ത്രി വി.എസ്....

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച കൊച്ചി: സിപിഎം വയനാട് ജില്ലാ...

Related Articles

Popular Categories

spot_imgspot_img