web analytics

‘കൊല്ലം സുധിയുടെ വീട്ടിൽ വീൽ ചെയറിൽ പോയതടക്കം കള്ളത്തരം, എന്റെ ക്യാമറ തല്ലിപ്പൊട്ടിച്ചു, ചവിട്ടിക്കൂട്ടി’: നടൻ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി നടന്റെ മുൻ സോഷ്യൽ മീഡിയ മാനേജർ

 

നടൻ ബിനു അടിമാലിക്കെതിരെ ആരോപണങ്ങളുമായി ബിനുവിന്‍റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജര്‍ റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന നെഗറ്റീവ് കമന്‍റുകള്‍ക്ക് കാരണം ജിനേഷ് ആണെന്ന് ആരോപണം ഉയര്‍ത്തിയാണ് ആക്രമണം നടന്നത് എന്ന് ഇയാൾ പറയുന്നു. ബിനു അടിമാലിയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്നും അത് ചോദിക്കാനും അനുരഞ്ജനത്തിന് വിളിച്ച് തന്നെ ആക്രമിച്ചുവെന്നാണ് ജിനേഷ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്. ഒപ്പം ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നു. ബിനു അടിമാലിക്ക് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്നതും കാര്യങ്ങള്‍ നോക്കിയതും ഞാനായിരുന്നുവെന്ന് ജിനേഷ് പറയുന്നു. ആശുപത്രിയില്‍ നിന്നും വീട്ടില്‍ കൊണ്ടാക്കിയത് ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം സുധിച്ചേട്ടന്റെ വീട്ടില്‍ പോയിരുന്നു. സുധിയുടെ വീട്ടില്‍ പോയപ്പോള്‍ ബിനു അടിമാലിക്ക് നടക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. സിംപതി കിട്ടാന്‍ വേണ്ടിയാണ് അത് ഉപയോഗിച്ചതെന്ന് ജിനേഷ് ആരോപിക്കുന്നു.

‘ഇതോടെ എന്റെ ഇമേജ് മാറണം, അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നീ സോഷ്യല്‍ മീഡിയയില്‍ ചെയ്യണം’ എന്നാണ് സുധി ചേട്ടന്റെ മരണ ശേഷം എന്നോട് ബിനു ചേട്ടന്‍ പറഞ്ഞത്. അത് പ്രകാരമാണ് സുധിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തത്. അതുപോലെ മഹേഷ് കുഞ്ഞുമോന്റെ വീട്ടില്‍ പോയപ്പോഴും ഫോട്ടോയും വീഡിയോയും എടുക്കാന്‍ എന്നെയും വിളിച്ചിരുന്നു. പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യരുത്, ഫോട്ടോ മാത്രം എടുത്താല്‍ മതി എന്ന് മഹേഷ് പറഞ്ഞു.

ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബില്‍ ഇട്ടാല്‍ ശരിയാവില്ലെന്ന് അറിയാവുന്നതു കൊണ്ട് തന്നെ മറ്റൊരു യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാന്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി കൊടുത്തിരുന്നു. അത് ഞാന്‍ ചേട്ടനോട് പറഞ്ഞില്ലെന്ന് പറഞ്ഞുള്ള തര്‍ക്കത്തിലാണ് പിരിഞ്ഞത്. എന്നാല്‍ പിരിയാനുള്ള മറ്റൊരു കാരണം ബിനു ചേട്ടന്റെ വളരെ പേഴ്‌സനല്‍ ആയ കാര്യമായതു കൊണ്ട് ഞാന്‍ പുറത്തു പറയുന്നത് ശരിയല്ലെന്നും ജിനേഷ് പറയുന്നു. മൂന്ന് വര്‍ഷം ബിനു ചേട്ടന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്തത് ഞാനാണ്.

അതിന് ശേഷം പിണങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും പാസ്വേര്‍ഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. പക്ഷേ ബിനു ചേട്ടന്റെ അക്കൗണ്ട് ഞാന്‍ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടു. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി സത്യാവസ്ഥ പറഞ്ഞപ്പോള്‍ പൊലീസിന് കാര്യം മനസിലായി.
പല തവണ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള ശ്രമം നടന്നതു കൊണ്ടാണ് ഫെയ്‌സ്ബുക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പറ്റാതെ പോയതെന്ന് പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസിലായി. പിന്നെയും ബിനു ചേട്ടന്‍ എന്നെ വിളിക്കുകയും ആളുടെ അക്കൗണ്ടില്‍ തെറി കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന് പറയുകയും ചെയ്ത് എന്നെ ഭീഷണിപ്പെടുത്തി.

ചേട്ടന് വലിയ ആളുകളുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷന്‍ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയില്‍ എന്നെ വച്ചേക്കില്ല എന്നുമായിരുന്നു ഭീഷണി.ഇതിനെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ എന്നെ ബിനുചേട്ടന്‍ അനുരഞ്ജനത്തിന് വിളിച്ചത്. ബിനുചേട്ടന് സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്‍റ് കിട്ടുന്നതിന് കാരണം ഞാനാണെന്ന് ബിനു അരോപിച്ചെന്നും ജിനേഷ് പറയുന്നു. തുടര്‍ന്നാണ് റൂമില്‍ പൂട്ടിയിട്ട് എന്‍റെ ക്യാമറ തകര്‍ത്ത് എന്നെ മര്‍ദിച്ചത് എന്നും ജിനേഷ് ആരോപിക്കുന്നു.അന്ന് സ്റ്റുഡിയോയിലുണ്ടായ മറ്റ് ആര്‍ടിസ്റ്റുകള്‍ റൂമിന്‍റെ വാതില്‍ പൊളിച്ചാണ് എന്നെ രക്ഷിച്ചത്. ജിനേഷ് പറയുന്നു. ഇതിനെത്തുടർന്നാണ് നടനെ റിയാലിറ്റി ഷോയിൽനിന്നും 2 മാസത്തേക്കക്ക് സസ്‌പെൻഡ് ചെയ്തത് എന്നും പിന്നീട് ചാനെൽ ഹെഡിന്റെ കാലുപിടിച്ചു കരഞ്ഞിട്ടാണ് തിരികേ കയറ്റിയതെന്നും ജിനേഷ് ആരോപിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

Other news

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും തിരുവനന്തപുരം:...

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി;...

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ വിട്ടുമാറാത്ത തലവേദന മാറുമെന്ന...

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി...

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ...

Related Articles

Popular Categories

spot_imgspot_img