പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം; ‘ജാദൂകര്‍ ഭായി’ എന്ന ജമേഷ് റെയിക്ക പിടിയിൽ; പിടിയിലായത് ഐരാപുരത്ത് കച്ചവടം നടത്തുന്നതിനിടെ

കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന ജമേഷ് റെയിക്ക പിടിയിലായി. ഒഡീഷ സ്വദേശിയായ ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ‘ജാദൂകര്‍ ഭായി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏറെ നാളായി എക്സൈസിനെയും പോലീസിനെയും വെട്ടിച്ചു നടക്കുകയായിരുന്നു ഇയാൾ. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ 2.3 കിലോഗ്രാം കഞ്ചാവുണ്ടായിരുന്നു.

ഇയാൾ ഒഡീഷയിൽ നിന്ന് പെരുമ്പാവൂരിൽ കഞ്ചാവ് എത്തിച്ചു നിർബാധം വിൽപ്പന നടത്തിവരികയായിരുന്നു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ ഐരാപുരത്ത് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ സമയത്ത് 4500 രൂപ കഞ്ചാവ് വിറ്റ വകയിൽ ഇയാളിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ടീം, എറണാകുളം ഐ.ബി, മധ്യമേഖലാ കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.

എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒ.എൻ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർഥ് , അനൂപ്, കുന്നത്തുനാട് സർക്കിളിലെ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ടി സാജു, പ്രിവന്റീവ് ഓഫീസർ രഞ്ജു എൽദോ തോമസ്, സിവിൽ എക്സൈസ് ഓഫീസർന്മാരായ അനുരാജ് പി.ആർ, എം.ആർ രാജേഷ്, എക്സൈസ് ഡ്രൈവർ എ.ബി സുരേഷ്, പെരുമ്പാവൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ വി.എൽ ജിമ്മി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടിന്റു പി.ബി എന്നിവർ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

Other news

ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ; ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ നൽകാതെ സർക്കാർ

തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള...

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലെത്തിയ യു.കെമലയാളി അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി...

Related Articles

Popular Categories

spot_imgspot_img