സ്വന്തം കിഡ്നി ഓൺലൈനിലൂടെ വിൽക്കാൻ ശ്രമിച്ച യുവാവിനു കിട്ടിയത് നല്ല കിടിലൻ പണി. ബംഗളൂരുവിൽ താമസിക്കുന്ന 46 കാരനായ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ യുവാവാണ് ഓൺലൈനിലൂടെ തന്റെ കിഡ്നി വിൽക്കാൻ ശ്രമിച്ചത്. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ ഒടുവിലാണ് യുവാവ് സ്വന്തം കിഡ്നി വിൽക്കാൻ തീരുമാനമെടുത്തത്. എന്നാൽ ഇതുമൂലം യുവാവിന് വൻ നഷ്ടവും മാനഹാനിയും ആണ് ഉണ്ടായത്.
സംഭവം ഇങ്ങനെ: ബാംഗ്ലൂരിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ആയ യുവാവ് അടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഇതിനെ തുടർന്നാണ് ഇദ്ദേഹം സ്വന്തം കിഡ്നി ഓൺലൈനിലൂടെ വിൽക്കാൻ തീരുമാനിച്ചത്. ഇതിനായി ഓൺലൈനിൽ അന്വേഷിച്ച അദ്ദേഹം ഒരു വെബ്സൈറ്റിൽ എത്തിപ്പെട്ടു. വെബ്സൈറ്റിൽ നിന്ന് ലഭിച്ച നമ്പറിന്റെ ഉടമസ്ഥനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച യുവാവിനോട് വാട്സാപ്പിൽ യുവാവിന്റെ വിവരങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. പ്രായം വിലാസം, രക്തഗ്രൂപ്പ് മുതലായവ യുവാവ് അയച്ചുകൊടുത്തു. യുവാവിന്റെ രക്തഗ്രൂപ്പ് എ ബി നെഗറ്റീവ് ആണെന്ന് അറിഞ്ഞ തട്ടിപ്പുകാർ ഇത് വളരെ അപൂർവമായ രക്ത ഗ്രൂപ്പ് ആണെന്നും ഈ കിഡ്നിക്ക് രണ്ട് കോടി രൂപ നൽകാമെന്നും അറിയിച്ചു. മാത്രമല്ല വിശ്വാസത്തിക്കായി ഇതിൽ പകുതി രൂപ അഡ്വാൻസായി നൽകാമെന്നും തട്ടിപ്പുകാർ യുവാവിനെ അറിയിച്ചു. ഇത് വിശ്വസിച്ച യുവാവ് തട്ടിപ്പുകാർ പറഞ്ഞതനുസരിച്ച് ഇദ്ദേഹത്തിന്റെ ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ അയച്ചുകൊടുത്തു. ഇവിടെ നിന്നുമാണ് തട്ടിപ്പ് തുടങ്ങിയത്.
എൻഒസി ലഭിക്കുന്നതിനായി ആദ്യം 8000 രൂപ അടയ്ക്കണമെന്ന് തട്ടിപ്പുകാർ യുവാവിനോട് ആവശ്യപ്പെട്ടു. പിന്നീട് കച്ചവടം നടക്കുന്നതിനായി ഒരു കോഡ് ആവശ്യമാണെന്നും ഇത് നൽകുന്നതിനായി ഇരുപതിനായിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഈ തുകയെല്ലാം യുവാവ് നൽകിക്കൊണ്ടിരുന്നു. തൊട്ടടുത്ത ദിവസം വിളിച്ച തട്ടിപ്പുകാർ ലഭിച്ച കോഡ് ഓപ്പറേറ്റ് ചെയ്യണമെങ്കിൽ 85,000 രൂപ കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആ തുകയും യുവാവ് നൽകി.
മാർച്ച് രണ്ടാം തീയതി വിളിച്ച് വീണ്ടും ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 5 ലക്ഷം രൂപ അക്കൗണ്ടിൽ ഇടണമെന്ന് ആവശ്യപ്പെട്ടു. ഈ തുകയും യുവാവ് നൽകി. പിറ്റേന്ന് സ്റ്റേറ്റ് ബാങ്കിൽ നിന്നെന്ന വ്യാജ ഒരു യുവതി യുവാവിനെ വിളിച്ചു. ആന്റി ഡ്രഗ് ആൻഡ് ടെററിസ്റ്റ് ക്ലിയറൻസിനായി വീണ്ടും ഒരു 7,60,000 രൂപ അടയ്ക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. തെളിവിനായി ഒരു അപേക്ഷ ഫോറവും യുവതി അയച്ചുകൊടുത്തു. എന്നാൽ ഇതോടെ സംശയം തോന്നിയ യുവാവ് പണം അടച്ചില്ല. അല്പസമയത്തിനകം ഒരു ‘ഡോക്ടർ’ വിളിക്കുകയും കിഡ്നി ദാനത്തെക്കുറിച്ചും അതിന്റെ സങ്കീർണതകളെക്കുറിച്ച് യുവാവിനെ വിശ്വസിപ്പിക്കത്തക്കവിധം സംസാരിക്കുകയും ചെയ്തു. എന്നാൽ ഇത് തട്ടിപ്പാണെന്ന് സംശയം തോന്നിയ യുവാവ് തന്റെ സീനിയർ ഉദ്യോഗസ്ഥനോടും ഏതാനും സുഹൃത്തുക്കളോടും വിവരം അറിയിച്ചു. ഇതോടെയാണ് ഇത് പൂർണ്ണമായും തട്ടിപ്പാണെന്ന് യുവാവിന് മനസ്സിലായത്. ഇതേ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് കിഡ്നി വിൽക്കാൻ തീരുമാനിച്ചതെന്നും എന്നാൽ ഇത്തരത്തിൽ കിഡ്നി വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് യുവാവ് പറയുന്നത്.
Read Also: എറണാകുളത്ത് അത്യപൂർവമായ ‘ലൈം രോഗം’ കണ്ടെത്തി ; ശ്രദ്ധിച്ചില്ലെങ്കിൽ അപകടകരം