പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധം കനക്കുന്നു. അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധ പ്രവർത്തകർ സിഎഎയുടെ പകർപ്പുകൾ കത്തിച്ചു. പൗരത്വ ഭേദഗതി നിയമം നാട്ടിലെ സാമൂഹിക ഐക്യം തകർക്കുമെന്ന് നടനും തിമഴക വെട്രി കഴകം നേതാവും നടനുമായ വിജയ് അഭിപ്രായപ്പെട്ടു. സിഎഎ തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് നേതാക്കൾ ഉറപ്പുവരുത്തണമെന്നും വിജയ് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലും പ്രതിഷേധം കനക്കുകയാണ്. ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ച് രംഗത്തെത്തി. പ്രതിഷേധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
നിയമത്തിനെതിരെ കേരളത്തിലും പ്രതിഷേധം ആരംഭിച്ചു. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കും. കോൺഗ്രസും ഇന്ന് മണ്ഡല തലങ്ങളിൽ പ്രതിഷേധം ആരംഭിക്കും.