സിപിഎം നേതാവ് ഫോണിൽ ഭീഷണി മുഴക്കിയെന്ന് ആരോപണം; കടമ്പനാട് വില്ലേജ് ഓഫിസർ അത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് മാനസിക സമ്മർദം താങ്ങാൻ കഴിയാതെയെന്ന് സഹപ്രവർത്തകർ; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ബന്ധുക്കൾ

അടൂർ. കടമ്പനാട് വില്ലേജ് ഓഫിസർ പള്ളിക്കൽ പയ്യനല്ലൂർ ഇളംപള്ളിൽ കൊച്ചുതുണ്ടിൽ മനോജ്(42) തൂങ്ങിമരിച്ചു. ഇന്ന് രാവിലെ അധ്യാപികയായ ഭാര്യ സ്കൂളിലേക്ക് പോയതിനുശേഷം ആണ് കിടപ്പുമുറിയിലെ ഫാനിൽ മനോജ് തൂങ്ങിയത്. ബന്ധുക്കൾ കണ്ട് അറുത്തിറക്കി അടുത്ത ആശുപത്രിയിൽ നിന്നും ഡോക്ടറെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭാര്യ ശൂരനാട് എൽപി സ്കൂളിലെ ടീച്ചറാണ് . ഭാര്യ സ്കൂളിലേക്ക് പോയ ശേഷം ആണ് മനോജ് ബെഡ്റൂമിൽ കയറി ഡോർ അടച്ചത് . ഭാര്യ ,മകൾ , അമ്മായിയച്ഛൻ , അനിയത്തി എന്നിവരുമായി താമസിക്കുകയാണ് മനോജ്. ഇതിനു മുൻപ് ആറന്മുള വില്ലേജ് ഓഫീസർ ആയിരുന്നു.

ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനിൽ മുണ്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടുകാർ കെട്ട് അറുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചു. മനോജ് മരിച്ചതായി ഡോക്ടർ വിധിയെഴുതി. മനോജിന്റെ ഭാര്യ ശൂരനാട് എൽ.പിസ്‌കൂളിലെ ടീച്ചറാണ്. ഇവർ സ്‌കുളിലേക്ക് പോയതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും മകൾക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്.

ഇതിനു മുൻപ് ആറന്മുള വില്ലേജ് ഓഫീസർ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫീസർ ആയിട്ടെത്തിയത്. സിപിഎമ്മിന്റെ ഒരു നേതാവിന്റെ സാമ്രാജ്യമാണ് കടമ്പനാട് വില്ലേജ് ഓഫീസ്. എല്ലാ വിധ അഴിമതികൾക്കും ക്രമക്കേടുകൾക്കും കുട പിടിക്കാൻ ഈ നേതാവ് ഇടപെടുമായിരുന്നുവെന്നാണ് മുൻപ് ഇവിടെ ജോലി ചെയ്തിരുന്നവരുടെ അനുഭവം. ഈ നേതാവുമായി കോർക്കാത്ത വില്ലേജ് ഓഫീസർമാർ ഇവിടെ കുറവാണ്. എതിർത്ത് നിൽക്കാൻ കഴിവില്ലാത്തവർ അവധി എടുത്ത് പോവുകയോ സ്ഥലലം മാറ്റം വാങ്ങുകയോ ചെയ്യുകയാണ് പതിവ്.

മനോജിനും ഈ നേതാവിൽ നിന്ന് കടുത്ത മാനസിക സമ്മർദവും ഭീഷണിയും നേരിടേണ്ടി വന്നിരുന്നുവെന്ന് പറയുന്നു. ഇന്നലെയും മനോജിനെ ഇയാൾ ഫോണിൽ വിളിച്ചു ഭീഷണി മുഴക്കിയിരുന്നുവത്രേ. അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും പറയുന്നു. സഹപ്രവർത്തകരും വീട്ടുകാരും ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ, നേതാവിന് വേണ്ടി പൊലീസ് വിടുപണി ചെയ്യുകയാണ് എന്നാണ് ആരോപണം.

കുറിപ്പെഴുതി വച്ചശേഷമാണ് മനോജ് ജീവനൊടുക്കിയതെന്നും ഇതിൽ ചിലർക്കെതിരേ പരാമർശമുണ്ടെന്നും പറയുന്നുണ്ട്. ഈ കുറിപ്പ് പൊലീസ് മുക്കിയതായും ആരോപണം ഉയരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

Related Articles

Popular Categories

spot_imgspot_img