‘ഷമ പാവം കുട്ടി, പറഞ്ഞത് സത്യമാണ്, വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല’; വി.ഡി സതീശൻ

ഷമ മുഹമ്മദിനെ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ വിമർശിച്ചതിന് ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയുടെ ആരുമല്ല എന്നല്ല കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു. ആ അർത്ഥത്തിലല്ല സുധാകരൻ പറഞ്ഞത്. ഷമ പറഞ്ഞത് സത്യമാണ്,വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല.സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോൾ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമ പാവം കുട്ടിയാണ് താനുമായി സംസാരിച്ചു.കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് പറഞ്ഞു. ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

പദ്മജയുടേത് വ്യാജ പരാതിയാണ്. അങ്ങനെയൊരു പരാതി ആർക്കും കിട്ടിയിട്ടില്ല. മൂന്ന് വർഷം കഴിയുമ്പോൾ എങ്ങനെയാണ് ആരോപണമായി വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. വടകരയിൽ ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഇന്നലെ മനസിലായില്ലേ?, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ താൻ ചുമതല ഏറ്റെടുത്ത് പോകും. നേരത്തെ തന്നെ തനിക്ക് പാർട്ടി ചുമതല നൽകിയെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥന്റെ മരണം കേരളത്തിലെ എല്ലാവരെയും വേദനിപ്പിച്ചു. ഇനി ഇങ്ങനെ ഒരു അക്രമം ഉണ്ടാകില്ലെന്ന് വിചാരിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ എസ്എഫ്ഐ ക്രിമിനലുകൾ അക്രമം അഴിച്ചുവിടുന്നു. മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്നും അതുകൊണ്ടാണ് ഇങ്ങനെയുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും തുടർന്നാൽ ഞങ്ങൾ തിരിച്ചടിക്കുമെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

 

Read Also: വന്യജീവി ആക്രമണം : ഇടുക്കിയിൽ ചൊവ്വാഴ്ച സര്‍വകക്ഷി യോഗം 

 

spot_imgspot_img
spot_imgspot_img

Latest news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

Other news

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

Related Articles

Popular Categories

spot_imgspot_img