ഉദ്ഘാടത്തിന് മുമ്പേ തലശേരി – മാഹി ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങി; കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപ; ബസിനും ട്രക്കിനും 225; മിനി ബസ് 105 രൂപ; ഫാസ് ടാഗില്ലെങ്കിൽ ടോൾ പിരിവിന്റെ ഇരട്ടി തുക നൽകണം

കണ്ണൂർ: ഔദ്യോ​ഗീക ഉദ്ഘാടത്തിന് മുമ്പേ തലശേരി – മാഹി ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോൾ പിരിവ് തുടങ്ങിയത്. കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേൺ നിരക്ക് നൂറ് രൂപയുമാണ്. ബസിനും ട്രക്കിനും ഒരുഭാഗത്തേക്ക് 225 രൂപയും റിട്ടേൺ നിരക്ക് 335 രൂപയുമാണ്. മിനി ബസ് ഒരു ഭാഗത്തേക്ക് 105 രൂപയാണ് നിരക്ക്‌. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾപിരിവ്. ഫാസ് ടാഗില്ലെങ്കിൽ ടോൾ പിരിവിന്റെ ഇരട്ടി തുക നൽകണം. ഫാസ് ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ളാസ് യിലുണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന് സമർപ്പിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ തിരുവനന്തപുരത്ത് ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.മാർച്ച് 11 ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക.

മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളിൽ കയറാതെ കണ്ണൂരിൽ നിന്ന് കോഴിക്കോട് അഴിയൂരിൽ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്.
ചോനാടത്തെ പ്രത്യേക വേദിയിൽ ഇതു പൊതുജനങ്ങൾക്ക് കാണാൻ ദേശീയ പാത അതോറിറ്റി അധികൃതർ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട് സ്പീക്കർ എ.എൻ ഷംസീറും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ ഉദ്ഘാടന സമയത്ത് പങ്കെടുക്കുംസമ്മേളനത്തിന്റെ ലൈവ് സ്ട്രീമിങ്ങിന് ശേഷം സ്പീക്കറും മന്ത്രിയും വിശഷ്ടാതിഥികളും കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിൽ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യും.

1000 പേർക്ക് ഇരിക്കാവുന്ന വേദിയാണ് ചോനാടത്ത് ഒരുക്കുന്നത്. വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ട്രയൽ റണ്ണിന്റെ ഭാഗമായി ശനിയാഴ്ച്ചയും യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചു.പതിനാറുകിലോ മീറ്റർ ദൂരമുളള തലശേരി – മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതോടെ പതിനാലുമിനിട്ടുകൊണ്ടു മുഴപ്പിലങ്ങാടു നിന്നും അഴിയൂരിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ബൈപ്പാസിലൂടെ നടത്തിയ ട്രയൽ റൺ വിജയകരമായിരുന്നു. ഇതിനു ശേഷം സ്വകാര്യവാഹനങ്ങളും ഇതിലൂടെ കടത്തിവിട്ടിരുന്നു. മുഴപ്പിലങ്ങാട്, ധർമടം, തലശേരി നഗരങ്ങൾക്ക് സമാന്തരമായി പോകുന്ന ബൈപ്പാസ് റോഡ് ഇവിടങ്ങളിലെ ഗതാഗതകുരുക്ക് ഒഴിവാക്കും. ഇരുപത്തിയൊന്ന് മേൽപാലങ്ങളും നിരവധി അടിപ്പാതകളും ഒരു ടോൾ ബൂത്തുമാണ് ബൈപ്പാസിന്റെ ഭാഗമായിട്ടുളളത്. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ചരക്കുവാഹനങ്ങൾക്കും ടാങ്കർ ലോറികൾക്കും അതിവേഗം ഗതാഗതകുരുക്കുണ്ടാക്കാതെ സഞ്ചരിക്കാൻ കഴിയും.

നീണ്ട 47 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് 45 മീറ്റർ വീതിയും 18.6 കിലോമീറ്റർ നീളവുമുള്ള ബൈപ്പാസ് യാഥാർത്ഥ്യമാകുന്നത്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്. ഒരു ഓവർ ബ്രിഡ്ജ്, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

സംസ്ഥാനത്ത് ഈ മൂന്നു സ്ഥലങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക…! ജനങ്ങൾക്ക് ജാഗ്രതാ നിർദേശം:

കേരളത്തിൽ അൾട്രാ വയലറ്റ് സൂചിക ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...

നടന്നത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുകൾ; പണം നഷ്ടപ്പെട്ടത് മുപ്പതിനായിരം പേർക്ക്…

കൊച്ചി: പോപ്പുലർ ഫിനാൻസ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മരവിപ്പിച്ച സ്വത്തുവകകൾ തട്ടിപ്പിനിരയായവർക്ക്‌...

തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ

ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ...

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

റേഷനരിക്കും തീപിടിക്കുന്നു; ഇക്കണക്കിനാണ് പോക്കെങ്കിൽ മലയാളിയുടെ അടുപ്പ് പുകയുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ അരിക്ക് വിലക്കൂട്ടാൻ ശിപാർശ. നീല റേഷൻ കാർഡ്...

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!