web analytics

ഐസിസി ടെസ്റ്റ് റാങ്കിങിൽ വീണ്ടും തലപ്പത്ത്; മൂന്ന് ഫോർമാറ്റിലും ഒന്നാമതെത്തി ഇന്ത്യ

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് എന്ന വലിയ വിജയത്തോടെ സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങിലും നേട്ടമുണ്ടാക്കി ഇന്ത്യ. ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാമതെത്തി. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളിൽ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂർവ നേട്ടവും സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പേരാട്ടത്തിൽ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2023 സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പര തോൽവിയോടെയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും പിന്നീടുള്ള നാല് മാച്ചിലും ആധികാരിക ജയമാണ് നേടിയത്. ഇത് വീണ്ടും റാങ്കിങിൽ നേട്ടത്തിന് കാരണമായി.

ടെസ്റ്റ് റാങ്കിങിൽ ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാൻഡ് നാലാമതും തുടരുന്നു. ഏകദിന റാങ്കിങിലും ഓസ്‌ട്രേലിയതന്നെയാണ് ഇന്ത്യയ്ക്ക് താഴെ രണ്ടാമത്. ദക്ഷിണാഫ്രിക്ക മൂന്നാമതും പാകിസ്താൻ നാലാമതുമാണ്. ട്വന്റി 20യിൽ ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്ത് തുടരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാൻഡുമാണ് മൂന്നും നാലും സ്ഥാനത്ത്. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ റാങ്കിലിലെ ഈ നേട്ടം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്.

 

Read Also: പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; തീയണയക്കാനുളള ശ്രമം തുടരുന്നു; കത്തി നശിച്ചത് പുല്ലുവഴി സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലാണ് കമ്പനി

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്; സംഭവം കൊച്ചിയിൽ

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്;...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

Related Articles

Popular Categories

spot_imgspot_img