web analytics

നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്ന് ദേഹത്തേയ്ക്കു വീണു; പതിനാലുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്ന് ദേഹത്തേയ്ക്കു വീണു പതിനാലുകാരന് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിൻ. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം.

തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ സ്ലാബിനടിയിൽനിന്നും അഭിനെ പുറത്തെടുത്തിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം. അമ്മ: ശോഭന. സഹോദരങ്ങൾ: അമൽ ദേവ്, അതുൽ ദേവ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img