റോഡിൽ നമസ്കാരം നിർവഹിച്ച ആളുകളെ ചവിട്ടി വീഴ്ത്തി എസ്ഐ: കനത്ത പ്രതിഷേധവുമായി വിശ്വാസികൾ: വീഡിയോ പുറത്ത്

ന്യൂഡൽഹി മെട്രോ സ്റ്റേഷനു സമീപം ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്ന വരെ ചവിട്ടി വീഴ്ത്തി സബ് ഇൻസ്പെക്ടർ. ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവരെ സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ ആണ് പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തിയത്. വെള്ളിയാഴ്ച ആയതിനാൽ പള്ളിയിൽ ആളുകൾ നിറഞ്ഞതുമൂലം വിശ്വാസികൾ പുറത്ത് നിസ്കരിക്കുകയായിരുന്നു. ഇവിടെ നിസ്കരിക്കാൻ തങ്ങൾക്ക് അനുമതി ഉണ്ടായിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. ഇതിനിടയിൽ സ്ഥലത്തെത്തിയ ഇൻസ്പെക്ടർ ഇവരെ ചവിട്ടി വീഴ്ത്തുകയായിരുന്നു.

വിശ്വാസികളെ സബ്ഇൻസ്പെക്ടർ ചവിട്ടുന്ന രംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധമുയർത്തി രംഗത്തെത്തി. അക്രമം പ്രവർത്തിച്ച സബ് ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആളുകൾ റോഡ് ഉപരോധിച്ചു. പ്രതിഷേധം കനത്തതോടെ സംഭവസ്ഥലത്ത് എത്തിയ ഡിസിപി എംകെ മീണ സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജനക്കൂട്ടം പിരിഞ്ഞുപോയി. ഓഫീസർക്കെതിരെ കർശനം നടപടിയെടുക്കുമെന്നും വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പിന്നീട് അറിയിച്ചു.

Read Also:കോട്ടയം ഈരാറ്റുപേട്ടയിൽ ബാറിനുള്ളിൽ സംഘർഷം: മീൻകടയിലെ കത്തിയെടുത്ത് വീശി ഈരാറ്റുപേട്ട സ്വദേശി; കഴുത്തിന് മാരക മുറിവേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

 

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

Related Articles

Popular Categories

spot_imgspot_img