web analytics

ഇൻറർപോൾ തിരയുന്ന സ്വാമി; പ്രമുഖ മാധ്യമങ്ങൾ മുക്കിയ വാർത്ത പുറത്തു കൊണ്ടുവന്നത് വാരിക; സന്തോഷ് മാധവനെ കുടുക്കിയ ആ തിരുവനന്തപുരംകാരൻ ഇപ്പോഴും കാണാമറയത്ത്; വാർത്ത പുറത്തുവിട്ടതിന് വധഭീഷണി വന്നതോടെ ഒളിവിൽ പോകേണ്ടി വന്ന് കൊച്ചിയിലെ ലേഖകൻ; സന്തോഷ് മാധവൻ കേസ് പുറത്തു വന്നത് ഇങ്ങനെ

കൊച്ചി: പതിനാറ് വർഷങ്ങൾക്ക് മുമ്പ് കേരള ശബ്ദം വാരികയുടെ ലേഖകൻ എം.ആർ അജയന് ഒരു ഫോൺ കോൾ. അങ്ങേ തലക്കൽ പേരു പറയാൻ താൽപര്യമില്ലാത്ത ഒരാൾ. ഒരു വാർത്തയുണ്ട് പ്രസിദ്ധീകരിച്ചാൽ കേരളം നടുങ്ങും എന്നായിരുന്നു സംസാരം. പ്രസിദ്ധീകരിക്കാം എന്നു പറഞ്ഞപ്പോൾ നേരിൽ കാണാം എന്നായിരുന്നു മറുപടി. തിരുവനന്തപുരത്ത് എത്തിയിട്ട് വിളിക്കാൻ പറഞ്ഞ് അയാൾ സംഭാഷണം അവസാനിപ്പിച്ചു. കൊച്ചിയിൽ നിന്നും അജയൻ തിരുവനന്തപുരത്തെത്തി. വീണ്ടും വിളിച്ചു. യൂണിവേഴ്സിറ്റി ജംഗ്ഷനിൽ എത്താനായിരുന്നു നിർദേശം. അങ്ങനെ അജയൻ യൂണിവേഴ്സിറ്റി ജംഗ്ഷനിൽ എത്തി. അപ്പോൾ ഡി.സി.സി ഓഫീസിനു സമീപമുള്ള ഫ്ലാറ്റിൽ എത്താൻ പറഞ്ഞു. ഫ്ലാറ്റിലെത്തിയപ്പോൾ ഒരു യുവതിയാണ് വാതിൽ തുറന്നത്. അപ്പയെ വിളിക്കാം കയറി ഇരിക്ക് എന്ന് പറഞ്ഞു. അറുപതിനടുത്ത് പ്രായമുള്ള അയാൾ ഒരു ലാപ്ടോപ്പുമായി അജയനടുത്തേക്ക് വന്നു. ലാപ് ടോപ്പിൽ ഇൻ്റർപോൾ തിരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ ലിസ്റ്റ് കാണിച്ചു. എന്നിട്ട് അതിൽ സന്തോഷ് മാധവൻ എന്നയാളെ ചൂണ്ടി പറഞ്ഞു. ഇയാൾ ഒരു കൊടും ക്രിമിനലാണ് വാർത്ത ചെയ്യാൻ പറ്റുമോ എന്ന്. നേരത്തേ പല പ്രമുഖ പത്രങ്ങൾക്കും വാർത്ത നൽകിയിരുന്നെന്നും അന്ന് നേരിട്ട ദുരനുഭവങ്ങളും അയാൾ വിവരിച്ചു.
നിങ്ങളും ഒരു പക്ഷെ ഈ വാർത്ത വിൽക്കുമായിരിക്കും എന്നാലും ഞാൻ ദൗത്യം തുടരും എന്ന് പറഞ്ഞു. അങ്ങനെ അജയൻ പത്ര മനേജുമെൻ്റുമായി കാര്യങ്ങൾ സംസാരിച്ചു സത്യാവസ്ഥ അന്വേഷിക്കാൻ ആയിരുന്നു മറുപടി. അങ്ങനെ ഇരിക്കെ അജയൻ കട്ടപ്പനയിൽ എത്തി. അവിടെ വെച്ച് “കോട്ടയം ” പത്രത്തിൻ്റെ ഒരു സ്പെഷൽ പേജിൽ സന്തോഷ് മാധവൻ്റെ പരസ്യം കണ്ടു അതിൽ അയാളുടെ ജീവചരിത്രം ഉണ്ടായിരുന്നു. ഇൻ്റർപോളിൻ്റെ വെബ്സൈറ്റിൽ കണ്ട അതേ മേൽവിലാസവും കണ്ടതോടെ വാർത്ത നൽകി. ഇൻഫോർമർ പറഞ്ഞു പോലെ കേരളം നടുങ്ങി. തട്ടിപ്പുകൾ ഓരോന്നായി പുറത്തു വന്നു. ചാനലുകളിൽ സ്ഥിരം അന്തി ചർച്ചയാക്കി സന്തോഷ് മാധവൻ കേസ്. അജയന് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് വന്നു. മാറി നിൽക്കാൻ നിർദേശം ലഭിച്ചു. ഒടുവിൽ അജയൻ പോണ്ടിച്ചേരിയിലേക്ക് വണ്ടി കയറി. ഫോണും ഓഫ് ചെയ്തു. അങ്ങനെ ദിവസങ്ങളോളം അജയനെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല. ഒടുവിൽ സന്തോഷ് മാധവൻ അറസ്റ്റിലായതോടെ അജയൻ കൊച്ചിയിലേക്ക് തിരിച്ചെത്തി. സന്തോഷ് മാധവൻ ജയിലേക്കും. പിന്നീട് ഈ വാർത്തയുടെ പേരിൽ നിരവധി പുരസ്കാരങ്ങൾ അജയനെ തേടി എത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു.
കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആൾദൈവമായി മാറിയത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഇയാൾ, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് പല ജോലികൾക്ക് ശേഷമാണ് ആൾദൈവമായി അരങ്ങുവാണത്.
2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാൾക്കെതിരേ ആദ്യം പരാതി നൽകിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൂടുതൽ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറത്തറിയുന്നത്.
നഗ്നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇയാളുടെ ഫ്ളാറ്റിൽനിന്ന് കടുവാത്തോലും പിടിച്ചെടുത്തു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്ളാറ്റിൽനിന്ന് കണ്ടെടുത്തിരുന്നു. പിന്നീട് പീഡനക്കേസിൽ നിർണായക തെളിവായതും ഈ സി.ഡി.കളാണ്.
 ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ സ്വാമി ചൈതന്യ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കട്ടപ്പനയിലെ വെയർ ഹസിങ് ഡിപ്പോയിലെ ചുമട്ടുകാരന്റെ മകനായ സന്തോഷ് മാധവൻ സ്വാമി അമൃതചൈതന്യ ആയതിനു പിന്നിൽ ദൈവ വിളിയാണെന്നു വീട്ടുകാർ പറയുമ്പോൾ അതിബുദ്ധിയാണ് ഇയാളെ കോടിക്കണക്കിനു രൂപയുടെ ആസ്‌തിയുടെ വളർച്ചയിലേക്കു വഴി തെളിച്ചതെന്നാണു പൊലീസ് കണ്ടെത്തിയത്.
പഠനത്തിൽ വലിയ മികവ് കാട്ടാത്ത സന്തോഷ് മാധവൻ ഇംഗ്ലിഷും ഉറുദുവും സംസാരിക്കുന്ന അമൃത ചൈതന്യ ആയതിനു വിവിധ ദേശങ്ങളിലൂടെയുള്ള ഊരുചുറ്റലും കാരണമായി. കട്ടപ്പന ഇരുപതേക്കർ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച സന്തോഷിന്റെ വിദ്യാഭ്യാസം വള്ളക്കടവു സെന്റ് ആന്റണീസ് സ്‌കൂളിലും കട്ടപ്പന വ. ഹൈസ്‌കൂളിലുമായിരുന്നു. പത്താം ക്ലാസ് തോറ്റതോടെ പഠനം നിർത്തി. പിന്നീടു കട്ടപ്പനയിൽ ചെരുപ്പുകടയിൽ സെയിൽസുമാനായി ജോലി നോക്കി. പതിനെട്ടു വയസ്സായപ്പോൾ ജ്യേഷ്‌ഠ സഹോദരന്റെ സഹായത്തിൽ കലൂരിലുള്ള ക്ഷേത്രത്തിൽ പരികർമിയായി.
ഇവിടെനിന്നു പൂജാവിധികൾ അഭ്യസിച്ചശേഷം തൃപ്പൂണിത്തുറ തുരുത്തിയിലുള്ള ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിയിൽ പ്രവേശിച്ചു. ഇവിടെനിന്നാണു വളർച്ചയുടെ ആരംഭം. തുരുത്തി ക്ഷേത്രത്തിൽ സേവനം ചെയ്യുമ്പോൾ ജ്യോതിഷത്തിലൂടെയും മറ്റും ലക്ഷങ്ങൾ സമ്പാദിച്ചു. ഇതിനിടയിൽ ഗൾഫു നാടുകളടക്കം വിവിധ സ്‌ഥലങ്ങളിലും സന്ദർശനം നടത്തിയിരുന്നു.  ഈ കാലയളവിനുള്ളിൽ പ്രമുഖ വ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കുകയും ചെയ്‌തു. വീടിനു സമീപത്തുതന്നെയുള്ള പെൺകുട്ടിയെത്തന്നെയാണു സന്തോഷ് പ്രണയിച്ചു വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഇയാളോടൊപ്പം പോയ പെൺകുട്ടി ഒന്നര മാസത്തിനുശേഷം ബന്ധം വേർപെടുത്തി തിരിച്ചെത്തി.
തുരുത്തി ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കുന്നതിനിടയിൽ ഒരു ദിവസം സ്വാമി അവിടെ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീടു മൂന്നു വർഷത്തോളം വീട്ടുകാർക്കും നാട്ടുകാർക്കും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വടക്കേ ഇന്ത്യയിലെ ഏതോ ആശ്രമത്തിൽ ആയിരുന്നുവെന്നു മാത്രമാണു വീട്ടുകാർക്കു ലഭിച്ച വിവരം. പിന്നീടാണു സ്വാമി അമൃത ചൈതന്യ എന്നപേരിൽ പ്രത്യക്ഷനായത്. ഇവർക്കു കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ടൗണിൽതന്നെ ലോഡ്‌ജ് പ്രവർത്തിക്കുന്ന കോടികൾ വില മതിക്കുന്ന ബഹുനില കെട്ടിടം വിലയ്‌ക്കു വാങ്ങിയിരുന്നു.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സന്തോഷ് മാധവൻ്റെ അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം
spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി “പരേതൻ”

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി "പരേതൻ" പത്തനംതിട്ട:...

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു ഖത്തർ:...

കോഴിവില മാത്രമല്ല ചെലവുകളും കുതിച്ചു; പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുടമകൾ

വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം അവശ്യ വസ്തുക്കളുടെ വിലയും...

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ'; കെ ജയകുമാർ കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ...

Related Articles

Popular Categories

spot_imgspot_img