സിപിഎം പ്രവർത്തകൻ തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. ആലപ്പുഴ എഎൻ പുരം വിളഞ്ഞൂർ ദേവസ്വം പറമ്പിൽ അനിൽകുമാറിനെയാണ് ചൊവ്വാഴ്ച ഉച്ചയോടെ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അനിൽകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ച അനിൽ കുമാർ സിപിഎം സജീവ പ്രവർത്തകനും സിഐടിയു ചുമട്ട് തൊഴിലാളിയുമാണ്.