മണിക്കൂറുകളായി പ്രവർത്തനം താറുമാറായിരുന്ന ,മെറ്റയുടെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം സാധാരണ ഗതിയിലായി. ആഗോളതലത്തിൽ പ്ലാറ്റ്ഫോമുകളിൽ ലോഗിൻ ചെയ്യാനോ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണു ഉപഭോക്താക്കൾ നേരിട്ടത്.
ള്ളതെന്ന് പരാതിപ്പെട്ട് നിരവധി പേരെത്തി. ഉപയോഗിച്ച് കൊണ്ടിരിക്കെ സ്വയം ലോഗൗട്ട് ആയതോടെ ആളുകൾ പരിഭ്രമ്പതിയിലായി. വീണ്ടും ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചാലും പരാജയപ്പെടുന്ന അവസ്ഥയായിരുന്നു. യുവാക്കളുടെ പ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഏതായാലും പ്രശ്നം പരിഹരിക്കപ്പെട്ടു ആശ്വാസത്തിലാണ് ആളുകൾ.