രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം പേടിഎമ്മിന് 5.4 6 കോടി രൂപ പിഴയീടാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേടിഎമ്മിനെതിരായ പുതിയ നടപടി. ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. വ്യവസ്ഥകൾ ലഭിച്ചതിന് അടുത്തിടെ റിസർവ് ബാങ്ക് പേടിഎമ്മിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Read Also: കൊടുംപട്ടിണിയും പോഷകാഹാരക്കുറവും: 10 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഗാസയിൽ സ്ഥിതി അതീവ ദയനീയം