web analytics

പൂഞ്ഞാർ സെന്റ് മേരീസ്‌ഫെറോന പള്ളിയിലെ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവം; പരാതിയുമായി യൂത്ത് ലീ​ഗ്

കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ്‌ഫെറോന പള്ളിയിലെ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് പരാതി നൽകി യൂത്ത് ലീഗ്.
പൂഞ്ഞാർ സെന്റ് മേരീസ്‌ഫെറോന പള്ളിയിലെ വൈദികനെതിരായ അനിഷ്ട സംഭവങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയാണ് പോലീസിന് പരാതി നൽകിയത്. സംഭവം നടന്നെന്ന് പറയപ്പെടുന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.

പരിക്കേറ്റ വൈദികന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടുക, വിദ്യാർഥികളുടെ മേൽ അന്യായമായി ചേർക്കപ്പെട്ട 307-ാം വകുപ്പ് പിൻവലിക്കുക, 307-ാം വകുപ്പ് ചുമത്തിയതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, അന്യായമായി പ്രതിചേർക്കപ്പെട്ട വിദ്യാർഥികളുടെ പേരും മേൽവിലാസവും സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുക, നിരന്തരം മതവിദ്വേഷം പരത്തുന്ന തരത്തിൽ നവമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന ‘കാസ’ക്കെതിരെ നിയമനടപടി സ്വീകരിക്കുക, മത വിദ്വേഷം പരത്തുന്ന തരത്തിൽ നിരന്തരം പത്ര ദൃശ്യമാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തുന്ന മത-രാഷ്ട്രീയ നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ: റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ ഇനി ഭാരതമാകെ തരംഗമാകുന്നു....

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തിൽ...

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ തിരുവനന്തപുരം: 16 മണിക്കൂറിനുള്ളിൽ...

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും മരിച്ചു

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും...

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ പ്രവർത്തനം തുടങ്ങി

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ...

Related Articles

Popular Categories

spot_imgspot_img