മെട്രോ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചോടി പൊലീസ് കോൺസ്റ്റബിൾ; ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടിയ പൊലീസ് കോൺസ്റ്റബിളിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.
സുരക്ഷാ ചുമതലയുളള പൊലീസുകാരൻ തന്നെ കള്ളനായി മാറിയ അസാധാരണ സംഭവം നടന്നത് അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ്. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവൻറെ മാലയാണ് ആവടി സ്പെഷ്യൽ ബറ്റാലിയലിനെ കോൺസ്റ്റബിൾ രാജാദുര പൊട്ടിച്ചെടുത്തത്.

ബന്ധുവിൻറെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു രാജാദുരയുടെ അതിക്രമം. മൂന്ന് മാസം മുൻപാണ് രാജാദുര അറുമ്പാക്കം മെട്രോ സ്റ്റേഷനിലെത്തിയത്. ഇതിന് മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൂളമേട് പൊലീസ് അറിയിച്ചു.

മാല നഷ്ടമായതിന് പിന്നാലെ വിജയലക്ഷ്മി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടി. പൊലീസിന് കൈമാറും മുൻപ് ഇയാളെ മർദ്ദിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

Other news

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി....

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാനുള്ള കടുത്ത തീരുമാനവുമായി...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

Related Articles

Popular Categories

spot_imgspot_img