വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനില കൂടുതൽ ജില്ലകളിൽ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതൽ ജില്ലകളിൽ കൊടും ചൂട് അനുഭവപ്പെടും. ഇന്നും നാളെയും എട്ടു ജില്ലകളിൽ ഉയർന്ന താപനില യെല്ലോ അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഇന്ന് ഉച്ചയ്ക്കാണ് പുതിയ ഉയർന്ന താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്.
ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ്വരെയും (സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് താപനില ഉയർന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതകൾ കൂടുതലായതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30വരെയാണ് പുനഃക്രമീകരിച്ചത്. താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബർ കമ്മിഷണറേറ്റിൻറെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ്.
Read Also ; ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിനെതിരെ ഫെഫ്ക ; നിലപാട് പുന: പരിശോധിക്കണം