മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത് ,മുഖ്യമന്ത്രി രാജി വെക്കണം :ഷോണ്‍ ജോര്‍ജ്.

കൊച്ചി: എക്‌സാലോജിക്കിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്. കരിമണല്‍ കൊള്ളക്ക് ഇടനില നിന്നത് കെഎസ്‌ഐഡിസിയെന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത് എക്‌സാലോജിക് ആണെന്നു അദ്ദേഹം ആരോപിച്ചു. ധാതുമണല്‍ കൊള്ളയടിക്കാന്‍ കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്നും കെഎസ്‌ഐഡിസിയെ കൊള്ള സംഘമാക്കിയെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

2017 ല്‍ നഷ്ടത്തിലായിരുന്ന സിഎംആര്‍എല്‍ 2020 ആയപ്പോള്‍ കോടികളുടെ ലാഭത്തിലായി. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത്. മാസപ്പടി മാത്രമായി ലഘൂകരിക്കരുതെന്നും തന്റെ കൈയില്‍ ഉള്ള എല്ലാ രേഖകളും എസ്എഫ്‌ഐഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനഡയുമായി മുഖ്യമന്ത്രിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട പലരും കാനഡയില്‍ ഉണ്ട്. എല്ലാം ഏജന്‍സികള്‍ അന്വേഷിക്കട്ടെ. തനിക്കെതിരായ വീണ വിജയന്റെ പരാതി നിയമപരമായി നേരിടുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇതിന്റെ പേരില്‍ ജയിലില്‍ പോയി കിടക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏട്ടോളം ചാരിറ്റി സംഘടനകളില്‍ നിന്ന് എക്‌സാലോജിക് പണം സ്വീകരിച്ചിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഷോണ്‍ പറഞ്ഞു. തോട്ടപ്പള്ളിയില്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയത് തുച്ഛമായ വിലക്കാണ്. മുപ്പത്തിനായിരം രൂപ വില ഈടാക്കേണ്ടിടത്ത് ഖനനാനുമതി നല്‍കിയത് 467 രൂപക്കാണ്. കെഎംഎംഎല്ലിന് കുറഞ്ഞ വിലയ്ക്ക് മണല്‍ നല്‍കാന്‍ കെഎസ്‌ഐഡിസി ഇടപെടല്‍ നടത്തി. കെഎസ്‌ഐഡിസിയില്‍ ഉദ്യോഗസ്ഥരായ മൂന്ന് പേര്‍ വിരമിക്കലിന് ശേഷം സിഎംആര്‍എല്‍ ഡയറക്ടര്‍മാരായെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

Read Also: പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിൽ വീണ്ടും വാഹനാപകടം; ടിപ്പർലോറികയറി ഇറങ്ങി കാൽനട യാത്രക്കാരി മരിച്ചു; അപകടം വൺവേ തെറ്റിച്ചെത്തിയ വാഹനം പുറകോട്ട് എടുക്കുന്നതിനിടെ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

Related Articles

Popular Categories

spot_imgspot_img