‘ഭ്രമയുഗം’ ചെയ്യാൻ കഴിയാതെ പോയത് എന്ത് കൊണ്ട് ; ആസിഫ് അലി

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മിസ്റ്ററി- ഹൊറർ ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രം കണ്ട് ഇറങ്ങുന്നവർക്കെല്ലാം മികച്ച അഭിപ്രായങ്ങൾ ആണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളുടെയും പ്രകടനം ഒന്നിനൊന്ന് മെച്ചം . മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ കൂടിയായിരുന്നു ചിത്രത്തിലേത് എന്ന് പറയാതെ വയ്യ.

അർജുൻ അശോകൻ ചെയ്ത കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് അലി ആയിരുന്നു. എന്നാൽ മറ്റ് സിനിമകളുമായി ഡേറ്റ് ക്ലാഷ് ഉള്ളതുകൊണ്ടാണ് ആസിഫ് അലി ഭ്രമയുഗത്തിൽ നിന്നും പിന്മാറിയത്.

ഇപ്പോഴിതാ ചിത്രത്തിൽ നിന്നും പിന്മാറിയതിനെ പറ്റി സംസാരിക്കുകയാണ് ആസിഫ് അലി. ഭ്രമയുഗം താൻ റിജക്റ്റ് ചെയ്തതല്ലെന്നും,ആ സമയത്ത് മറ്റ് കമ്മിറ്റ്മെന്റ്സ് ഉണ്ടായത് കാരണമാണ് സിനിമ ചെയ്യാൻ കഴിയാതെ പോയതെന്നും ആസിഫ് അലി പറയുന്നു. ഭ്രമയുഗം ഞാൻ റിജക്‌ട് ചെയ്‌തതല്ല. ആ സിനിമ നമ്മൾ പ്ലാൻ ചെയ്‌തതിനേക്കാൾ പെട്ടെന്ന് ഉണ്ടായതാണ്. കാരണം മമ്മൂക്ക ഒരു സിനിമയ്ക്കുവേണ്ടി താടി വളർത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

പക്ഷെ എനിക്ക് ആ സമയത്ത് വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് എനിക്ക് ആ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട്. ആ കഥാപാത്രം മമ്മൂക്ക ചെയ്യാൻ സമ്മതിച്ചുവെന്നത് സിനിമയോട് അദ്ദേഹത്തിന് എത്രത്തോളം ആത്മാർഥത ഉള്ളതുകൊണ്ടാണെന്ന് എനിക്ക് മനസിലായി. ആ സിനിമ ജഡ്‌ജ്‌ ചെയ്ത്‌ത് മനസിലാക്കി അത് ചെയ്യാൻ തീരുമാനിക്കാൻ അതിനൊരു ധൈര്യം വേണം.

അദ്ദേഹം അത് കാണിച്ചു എന്നുള്ളത് നമുക്കൊക്കെ ഒരു മാതൃകയാണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നിൽക്കുന്നത്. ഈ സിനിമയെ കുറിച്ച് മുഴുവൻ കേൾക്കുകയും കൃത്യമായി വായിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയുഗം. മമ്മൂക്കയുടെ ഏറ്റവും നല്ല പെർഫോമൻസിൽ ഒന്നായിരിക്കും. അർജുൻ അശോകന്റെയും വളരെ രസകരമായ കഥാപാത്രമാണ്.

ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമ കൂടിയാണത്. അത് അർജുന്റെ അടുത്തേക്ക് പോയതിൽ സന്തോഷമേയുള്ളൂ. അർജുന്റെ നെക്സ്റ്റ് ലെവലാണ് ഈ സിനിമയോട് കൂടി കാണാൻ പോകുന്നത്. സോകോള്‍ഡ് സിനിമകള്‍ എടുക്കാന്‍ നിലനില്‍പ്പിന്റെ പ്രശ്‌നം ഓര്‍ത്ത് നടന്മാര്‍ മടിക്കുമ്പോള്‍ ആ പേടി മാറ്റി തന്ന നടനാണ് മമ്മൂക്ക. റോഷാക്ക് എന്ന ചിത്രം ചെയ്യുന്ന സമയത്ത് ഇതുപോലുള്ള വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ ഒരു നടന്‍ എന്ന നിലയില്‍ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

Read Also: കെ ഷമീറിന്റെ സംവിധാനത്തിൽ വരുന്നു കോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി “അനീതി “

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

Related Articles

Popular Categories

spot_imgspot_img