web analytics

ഇരട്ട സെഞ്ചുറി നേടി ജയ്സ്വാൾ, കരുത്തുകാട്ടി ഇന്ത്യ; രാജ്കോട്ടിൽ ഇംഗ്ലണ്ട് വിയർക്കുന്നു

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ നാലാം ദിനത്തിലും ഇന്ത്യക്ക് മുന്നേറ്റം. യുവതാരം യശസ്വി ജയ്സ്വാൾ ഡബിൾ സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്സില്‍ 231 പന്തുകളില്‍ നിന്നാണ് ജയ്സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചുറി നേടിയത്. മത്സരത്തിൽ 98 ഓവറിൽ നാലിന് 430 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ജയ്സ്വാളും (236 പന്തിൽ 214), സർഫറാസ് ഖാനും (72 പന്തിൽ 68) പുറത്താകാതെ നിന്നു.

വിശാഖപട്ടണം ടെസ്റ്റിലും ജയ്സ്വാൾ ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു താരത്തിന്റെ നേട്ടം. പരിക്കിനെ തുടർന്ന് മൂന്നാം ദിവസം റിട്ടയേഡ് ഹർട്ടായി ബാറ്റിങ് അവസാനിപ്പിച്ച ജയ്സ്വാൾ ഞായറാഴ്ച വീണ്ടും കളിക്കാനിറങ്ങുകയായിരുന്നു. നിലവിൽ 557 റൺസിന്റെ ലീഡിലാണ് ഇന്ത്യ. അതേസമയം അതേസമയം ശുഭ്മൻ ഗില്ലിന് സെഞ്ചറി നേടാനാകാതെ പോയത് നാലാം ദിനം ഇന്ത്യയ്ക്കു നിരാശയായി. 91 റൺസിൽ നിൽക്കെ ഗിൽ റൺഔട്ടാകുകയായിരുന്നു.

2ന് 196 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം കളി അവസാനിപ്പിച്ചത്. സ്കോർ 246 ൽ നിൽക്കെ ഗിൽ റണ്‍ ഔട്ടായി. 64–ാം ഓവറിലെ അവസാന പന്തിലായിരുന്നു താരത്തിന്റെ പുറത്താകല്‍. സ്പിന്നർ ടോം ഹാര്‍ട്‍ലി എറിഞ്ഞ പന്ത് നേരിട്ട കുൽദീപ് യാദവ് റണ്ണിനായി ഓടാൻ ശ്രമിച്ചെങ്കിലും പിന്നീടു പിൻവാങ്ങുകയായിരുന്നു.

 

Read Also: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ആദ്യ മത്സരം ഫെബ്രുവരി 23ന് ഷാ‍ർജയിൽ; ഏറ്റുമുട്ടുന്നത് കേരള സ്ട്രൈക്കേഴ്സും മുംബൈ ഹീറോസും; കേരള സ്ട്രൈക്കേഴ്സ് ടീമിനെ നടൻ ഇന്ദ്രജിത്ത് നയിക്കും

 

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ'; കെ ജയകുമാർ കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട...

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ കൊച്ചി: കൊച്ചി...

ഇടുക്കിക്കാരെ…വീട്ടിൽ കൊണ്ടുവരുന്നത് ഇതാണോ എന്ന് സൂക്ഷിക്കണേ…പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം വ്യാപകം

പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം ഇടുക്കി ജില്ലയിൽ പ്രധാന ടൗണുകളിലെ...

താപനില ഉയർന്നു: വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ; നെഞ്ചിൽ തീയുമായി കർഷകർ

താപനില ഉയർന്നു. വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ വേനൽ തുടങ്ങിയതോടെ ഇടുക്കി...

Related Articles

Popular Categories

spot_imgspot_img