കൊച്ചി: മുസ്ലിം ലീഗ് മറുകണ്ടം ചാടുമോ? ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന വിഷയമാണ് ഇത്. ഇക്കുറി ലോക്സഭ സീറ്റ് മൂന്ന് എണ്ണമോ അല്ലെങ്കിൽ ഒരു രാജ്യസഭ സീറ്റോ വേണമെന്ന് ആവശ്യപ്പെട്ട് ലീഗ് രംഗത്തെത്തിയത് സംശയത്തിന് ആക്കം കൂട്ടി. മാസങ്ങൾക്ക് മുമ്പ് ലീഗിന് തങ്ങാൻ പറ്റുന്ന ഇടമല്ല യുഡി.എഫ് എന്ന് ഇടത് നേതാവ് പരസ്യപ്രസ്താവന നടത്തിയത് ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കാതെ ക്ഷണിച്ചതിന് തുല്ല്യമായിരുന്നു.
കഴിഞ്ഞതിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് രണ്ടിലും കേരള കോൺഗ്രസ്, ആർ.എസ്.പി. എന്നിവ ഒരോ സീറ്റിലും മത്സരിച്ചു. ബാക്കി 16 സീറ്റിലും കോൺഗ്രസാണ് മത്സരിച്ചത്. ആലപ്പുഴയൊഴികെ 15 ഇടത്തും ജയിച്ചു. യൂത്ത് ലീഗ് സമ്മേളനത്തിൽ മൂന്ന് സീറ്റ് എന്ന ആവശ്യം ഉയരുകയും ചെയ്തു. രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാടോ, അല്ലെങ്കിൽ സുധാകരൻ മൽസരിക്കുന്നില്ലെങ്കിൽ കണ്ണൂരോ ആണ് ലീഗിന് താത്പര്യം.
എന്നാൽ, മൂന്നുസീറ്റിനുള്ള ലീഗിന്റെ അർഹത അംഗീകരിച്ചുകൊണ്ടുതന്നെ രണ്ടിൽ തൃപ്തിപ്പെടണമെന്ന നിലപാടായിരിക്കും കോൺഗ്രസ് സ്വീകരിക്കുക. കഴിഞ്ഞപ്രാവശ്യവും കോൺഗ്രസ് നിലപാട് ഇതായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കേണ്ട ആവശ്യകത മുൻനിർത്തി അത് വിട്ടുനിൽകാനുള്ള പ്രയാസം നേതാക്കൾ അന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ, മൂന്നുസീറ്റിനുള്ള ലീഗിന്റെ അർഹത അംഗീകരിച്ചുകൊണ്ടുതന്നെ രണ്ടിൽ തൃപ്തിപ്പെടണമെന്ന നിലപാടായിരിക്കും കോൺഗ്രസ് സ്വീകരിക്കുക. കഴിഞ്ഞപ്രാവശ്യവും കോൺഗ്രസ് നിലപാട് ഇതായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കേണ്ട ആവശ്യകത മുൻനിർത്തി അത് വിട്ടുനിൽകാനുള്ള പ്രയാസം നേതാക്കൾ അന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ഇക്കുറി ലീഗ് വഴങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ഇതേതുടർന്ന് യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനവും വൈകുകയാണ്.
അതേസമയം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തിയുണ്ട്. ചർച്ചകൾ നീണ്ടുപോകുന്നതിനാൽ കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയതും ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക. 44 വർഷം മുൻപ്, 1980 ലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത്. പലതവണ പിളർന്നിട്ടുണ്ടെങ്കിലും 1979 ലെ ജോസഫ്, മാണി വിഭാഗങ്ങളുടെ വേർപിരിവാണു കേരള കോൺഗ്രസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായി ഗണിക്കപ്പെടുന്നത്. ചരിത്രപരമായ പിളർപ്പിന് ഒരാണ്ടു പൂർത്തിയാകുന്നതിനു മുൻപുതന്നെ ഇരു വിഭാഗത്തിനും ശക്തി തെളിയിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമായി
കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനായി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ക്രമീകരണം നടത്തിയിരുന്നു. എന്നാൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ മറികടന്ന് പ്രഖ്യാപനം നടത്തുന്നത്. മുന്നണി ബന്ധം വഷളാക്കുമെന്നും കേരളാ കോൺഗ്രസ് കരുതുന്നു.എൽ.ഡി.എഫ് ൽ കേരളാ കോൺഗ്രസ് എമ്മിന് സ്വന്തം നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സി.പി.എം നേതൃത്വം അനുമതി നൽകിയപ്പോൾ യു.ഡി.എഫി ൽ കോൺഗ്രസ് അത്രയും വിശാല സമീപനം കാണിക്കാത്തതും പ്രശ്നം വഷളാക്കുന്നു. കോൺഗ്രസ് കോട്ടയം സീറ്റിൽ മത്സരിക്കുമെന്ന കെ.പി.സി.സി അധ്യക്ഷൻ നേരത്തെ നടത്തിയ പ്രസ്താവനയും കല്ലുകടിയായി. പ്രസ്താവന പിന്നീട് തിരുത്തിയെങ്കും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ആശങ്ക ഒഴിയുന്നില്ല.
ആർ.എസ്.പി.ക്ക് കൊല്ലം സീറ്റുതന്നെയാകും. മുന്നണിയിലെ സീറ്റുവിഭജനം പൂർത്തിയാകുന്നതിന് സമാന്തരമായി കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകളും നടക്കും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനൊഴികെ മറ്റു സിറ്റിങ് എം.പി.മാരെല്ലാം മത്സരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കണ്ണൂരിലും ആലപ്പുഴയിലുമാണ് പുതിയ സ്ഥാനാർഥികളെ കോൺഗ്രസ് കണ്ടെത്തേണ്ടിവരുക.