പുതിയ ലൈസൻസ് എടുക്കുന്നവർക്കുള്ള എട്ടിന്റെ പണി മെയ് മുതൽ!

തിരുവനന്തപുരം: പുതിയ ലൈസൻസ് എടുക്കുന്നവർക്കുള്ള എട്ടിന്റെ പണി മെയ് മുതൽ! ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ​പുതിയ പരിഷ്‌കാരങ്ങൾ മൂന്നുമാസത്തിനുള്ളിൽ നടപ്പിലാക്കാനാണ് തീരുമാനമെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് 86 ഡ്രൈവിങ് പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഇതിൽ 76 എണ്ണവും പൊതു സ്ഥലമാണ്. ബാക്കി 10 എണ്ണം മോട്ടോർ വാഹന വകുപ്പിന്റേതാണ്. പൊതു സ്ഥലങ്ങളിൽ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കാനുള്ള മാർ​ഗങ്ങൾ ആരായുകയാണ് മോട്ടോർ വാഹന വകുപ്പ്. 76 ഇടങ്ങളിൽ പുതിയ സ്ഥലം കണ്ടെത്താൻ പ്രയാസമാണെന്നാണ് വിലയിരുത്തൽ. ഇതേതുടർന്നാണ് മറ്റ് മാർ​ഗങ്ങൾ ആരായുന്നത്.
പരിശോധനാകേന്ദ്രങ്ങൾ ഒരുക്കേണ്ടത് ഡ്രൈവിങ് സ്‌കൂൾ ഉടമകളാണോ സർക്കാരാണോ എന്ന കാര്യത്തിൽ അനിശ്ചിതത്ത്വമുണ്ട്. പരിഷ്‌കാരം സംബന്ധിച്ചു നിർദേശമറിയിക്കാൻ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

നേരത്തേ ‘എച്ച്’ എടുത്ത് കാർ ഓടിച്ച് കാണിച്ചാൽ ലൈസൻസ് ലഭിക്കുമായിരുന്നു. ഇനി അതുപോരാ കയറ്റവും ഇറക്കവും റിവേഴ്‌സ് പാർക്കിങ്ങുമൊക്കെയുള്ള പുതിയ മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. സമാന്തര പാർക്കിങ്, ആംഗുലാർ പാർക്കിങ് തുടങ്ങിയവയുമുണ്ട്. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്.

ഇതിനുവേണ്ട സംവിധാനങ്ങളെല്ലാം ടെസ്റ്റ് നടക്കുന്ന മൈതാനത്ത് ഒരുക്കണമെന്നാണ് നിർദേശം.പുതിയ പരിഷ്കാരങ്ങൾ വിശദീകരിക്കാനായി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗം ചേർന്നിരുന്നു.
നിലവിലെ പരിശോധനാരീതിയനുസരിച്ച് ഏതു മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാൽ, പരിഷ്‌കരിച്ച രീതിയിൽ കുറച്ചുകൂടി സൗകര്യങ്ങൾ വേണം. ഇതൊരുക്കാൻ മൂന്നുമുതൽ അഞ്ചുവരെ ലക്ഷംരൂപ ചെലവാകുമെന്നു ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പറയുന്നു. പരിശോധനാകേന്ദ്രങ്ങൾ ഒരുക്കണമെന്നു സ്‌കൂളുകാരോട് നിർദേശിച്ചിരുന്നു. ചിലർ സമ്മതിച്ചെങ്കിലും ചെലവോർത്ത് അവരിപ്പോൾ ആശങ്കയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

Related Articles

Popular Categories

spot_imgspot_img