പരിക്കിന്റെ പിടിയിൽ രാഹുൽ; മൂന്നാം ടെസ്റ്റിലും കളത്തിനു പുറത്ത്  

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാത്ത മധ്യനിര ബാറ്റര്‍ കെ.എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. രാഹുലിനൊപ്പം ടീമിൽ ഉൾപ്പെട്ട രവീന്ദ്ര ജഡേജയും പരിക്കിന്റെ പിടിയിലാണ്. മെഡിക്കല്‍ സംഘത്തിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സ് കിട്ടിയ ശേഷമേ ഇരുവരും കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരൂ എന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ശനിയാഴ്ചയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. രാഹുലും രവീന്ദ്ര ജഡേജയും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാൽ രാഹുല്‍ മത്സരസജ്ജനല്ലെന്ന് മെഡിക്കല്‍ സംഘം സെലക്ടര്‍മാരെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാഹുല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയായിരുന്നു രാഹുലിന് ജഡേജയ്ക്കും പരിക്കേറ്റത്. തുടര്‍ന്ന് ഇരുവര്‍ക്കും രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു.

 

കര്‍ണാടക ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ രാഹുലിന് പകരം ടീമിലെടുത്തേക്കുമെന്നാണ് വിവരം. ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെച്ചത്. രാജ്‌കോട്ടില്‍ 15-ാം തീയതിയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. നിലവിൽ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ച് സമനിലയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

Related Articles

Popular Categories

spot_imgspot_img