പിഎസ്‌സി പരീക്ഷയില്‍ ആൾമാറാട്ടം; ഇറങ്ങിയോടിയത് ഉദ്യോഗാർത്ഥിയുടെ സഹോദരൻ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനെന്ന് പോലീസ്. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷാഹാളിൽ നിന്ന് ഓടിരക്ഷപ്പെട്ടത് അഖിൽജിത്ത് ആണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അഖിൽജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്തെന്നും പൊലീസ് കണ്ടെത്തി. സംഭവ ശേഷം ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്.

കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെയാണ് സംഭവം. ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. ഇയാള്‍ പരീക്ഷയ്ക്ക് എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേമം മേലാംകോട് സ്വദേശി അമല്‍ജിത്ത് എന്ന പേരിലാണ് പരീക്ഷ എഴുതാന്‍ എത്തിയത്. അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്.

എന്നാൽ പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പരീക്ഷക്കെത്തിയ ആള്‍ ഇറങ്ങി ഓടിയത്. സംഭവത്തിന് പിന്നാലെ ആള്‍മാറാട്ടമെന്ന് സംശയിക്കുന്നതായി കാണിച്ച് അധികൃതര്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

Read Also: കോട്ടയത്ത് കിണറുകളിലെ വെള്ളത്തിന് ദുർഗന്ധവും പച്ചനിറവും: അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

spot_imgspot_img
spot_imgspot_img

Latest news

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

Other news

സ്കൂൾ റീ യൂണിയനിടെകണ്ടുമുട്ടിയപഴയ സഹപാഠിയുമായി പ്രണയം: ഒപ്പം ജീവിക്കാൻ 3 മക്കളെ വിഷം നൽകി കൊലപ്പെടുത്തി യുവതി..!

സ്കൂൾ റീ യൂണിയനിടെകണ്ടുമുട്ടിയപഴയ സുഹൃത്തിനൊപ്പം ജീവിക്കാൻ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി...

മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത് യുവാവ്

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത ഭര്‍ത്താവ് അറസ്റ്റിൽ. നോയിഡ സെക്ടര്‍...

മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ്...

മോഷണം ആരോപിച്ച് ഐസ്ക്രീം ഫാക്ടറിയിലെ തൊഴിലാളികൾക്ക് ക്രൂരമർദ്ദനം; നഖങ്ങൾ വലിച്ചു കീറി, വൈദ്യുതാഘാതമേൽപ്പിച്ചു: പരാതി

മോഷണക്കുറ്റം ആരോപിച്ച് ഐസ്ക്രീം ഫാക്ടറിയിലെ രണ്ട് തൊഴിലാളികളെ കടയുടമയും സഹായിയും ക്രൂരമായി...

നമ്മുടെ ശരീരത്തിലെ ഈ 5 സ്ഥലങ്ങളിൽ ഒരിക്കലും തൊടാൻ പാടില്ല !! ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും !

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനുമുള്ള അതിന്റേതായ പ്രാധാന്യവും സവിശേഷതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട്...

ഓലപ്പടക്കത്തില്‍ നിന്ന് തീ പടർന്നു; പാലക്കാട് ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. രാത്രി 9.45...

Related Articles

Popular Categories

spot_imgspot_img