അവിശ്വസനീയം ! കൈവിട്ട കളി തിരിച്ചുപിടിച്ച് സച്ചിനും ഉദയും ; ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍

അപരാജിതമായ രണ്ട് ഇന്നിങ്‌സുകൾ. ആ കളിയിൽ അവർ തിരിച്ചു പിടിച്ചത് ഫൈനൽ ബർത്തും ഇന്ത്യയുടെ അഭിമാനവും. അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ കാണാതെ മാടനും എന്ന് പ്രതീക്ഷിച്ച ഇന്ത്യയെ വിജയ തീരത്തടുപ്പിച്ച് സച്ചിന്‍ ദാസ് (96), ഉദയ് സഹാരണ്‍ (81) എന്നിവരുടെ പക്വതേയറിയ ഇന്നിംഗ്‌സായിരുന്നു. ണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 256 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ ലസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു ഇന്ത്യ. നാലിന് 32 എന്ന പരിതാപകരമായ നിലയിലായിരുന്നു ടീം. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്വെന എംഫാക്കുടെ പന്തില്‍ ആദര്‍ഷ് സിംഗ് മടങ്ങി. വിക്കറ്റ് കീപ്പര്‍ പിടോറ്യൂസിനായിരുന്നു ക്യാച്ച്. നാലാം ഓവറില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റും നഷ്ടമായി. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുഷീര്‍ ഖാന്‍ (4) സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ലസ്സിനായിരുന്നു വിക്കറ്റ്. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടേയും (12) അവസ്ഥ ഇതുതന്നെയായിരുന്നു. പ്രിയാന്‍ഷു മോളിയയറ്റും (5) വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. തുടര്‍ന്നായിരുന്നു സചിൻെറയും ഉദയ് യുടെയും ഇന്നിങ്‌സുകൾ. 171 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. അവസാന രണ്ട് ഓവറില്‍ ഒമ്പത് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. തിവാരി (4) ബൗണ്ടറി നേടി ഇന്ത്യയെ ഫൈനലിലെത്തിച്ചു.

Also Read: ചെങ്കടലിൽ പുതിയ ഭീഷണിയുമായി ഹൂത്തികൾ ; സമുദ്രാന്തർഭാഗത്തെ കേബിളുകൾ മുറിക്കും

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി ടിയാൻജിൻ: ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ)...

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

Related Articles

Popular Categories

spot_imgspot_img