web analytics

ഐസിസി ട്വന്റി 20 റാങ്കിംഗ്; ഇന്ത്യയുടെ ദീപ്തി ശർമ്മ രണ്ടാമത്, ഒപ്പം മറ്റൊരു ബഹുമതിയും

ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ട്വന്റി 20 റാങ്കിം​ഗിൽ നേട്ടം കൊയ്ത് ഇന്ത്യൻ വനിതാ താരങ്ങൾ. ബൗളിം​ഗിൽ ഇന്ത്യയുടെ ദീപ്തി ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. മറ്റൊരു ഇന്ത്യൻ താരം രേണുക സിംഗിന്റെ സ്ഥാനവും ഉയർന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തേയ്ക്കാണ് രേണുക ഉയർന്നത്. ഇം​ഗ്ലണ്ടിന്റെ സോഫി എക്ലിസ്റ്റോണ്‍ ആണ് ഒന്നാം സ്ഥാനത്ത്.

അതിനിടെ ദീപ്തി ശർമ്മ ഉത്തർപ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ് സ്ഥാനത്തേക്ക് നിയമിതയായി. ഉത്തർപ്രദേശ് സർക്കാരാണ് ഇന്ത്യൻ താരത്തിന് പ്രത്യേക അം​ഗീകാരം നൽകിയത്. 26 കാരിയായ താരം ഇന്ത്യൻ ടീമിനായി നടത്തുന്ന സംഭാവനകൾ പരി​ഗണിച്ചാണ് ബഹുമതി. മൂന്ന് കോടി രൂപയുടെ ക്യാഷ് അവാർഡും സർക്കാർ താരത്തിന് കൈമാറി.

കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ​ഗെയിംസിൽ ദീപ്തി ശർമ്മ അംഗമായ ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു. കോമൺവെൽത്ത് ​ഗെയിംസിൽ വെള്ളി മെഡലായിരുന്നു നേട്ടം. 2023 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ദീപ്തി ശർമ്മയാണ് സ്വന്തമാക്കിയത്.

അതേസമയം ട്വന്റി20 ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങൾക്ക് മാറ്റങ്ങളില്ല. ദീപ്തി ശർമ്മ നാലാം സ്ഥാനത്ത് തുടരുകയാണ്. ബാറ്റർമാരുടെ റാങ്കിം​ഗിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരമാണുള്ളത്. നാലാം സ്ഥാനത്ത് സ്മൃതി മന്ദാന തുടരുന്നു. ജമീമ റോഡ്രി​ഗ്സ് 13, ഷെഫാലി വർമ്മ 16, ഹർമ്മൻപ്രീത് കൗർ 17 തുടങ്ങിയ സ്ഥാനങ്ങളിലും തുടരുന്നു.

 

Read Also: ജഡേജയ്ക്ക് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് തടയുന്നത് കുറ്റകരമോ? നിർണ്ണായക വിധിയുമായി ഹൈക്കോടതി

മുംബൈ: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ നിർണ്ണായക നിരീക്ഷണവുമായി...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും...

Related Articles

Popular Categories

spot_imgspot_img