വിവാഹത്തോടെ ഞാൻ ഒരുപാട് മാറിപ്പോയി തുറന്നുപറഞ്ഞ് നീരജ് മാധവ്

മലയാള സിനിമയിൽ ശ്രദ്ധേയനാണ് നീരജ് മാധവ്. നടനെന്ന നിലയിൽ പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം .കോമഡിയും ക്യാരക്ടർ റോളുകളുമെല്ലാം വളരെ രസകരമായാണ് നീരജ് കൈകാര്യം ചെയ്യാറുള്ളത്. സിനിമയിൽ എപ്പോഴും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ് നീരജ്. 2013 ൽ ആണ് നീരജ് സിനിമയിലെത്തിയത്. പക്ഷെ അത്ര എളുപ്പമായിരുന്നില്ല മുന്നോട്ടുള്ള ജീവിതം . ഇപ്പോഴിതാ പ്രതിസന്ധികളും വെല്ലുവിളികളുമെല്ലാം മറി കടന്ന് നീരജ് ഇന്ന് പാൻ ഇന്ത്യൻ റീച്ചുള്ള നടനായി മാറിയിരിക്കുകയാണ്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആർഡിഎക്‌സിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി നടൻ . ആർഡിഎക്‌സ് വൻ വിജയം നേടിയപ്പോൾ നീരജ് അവതരിപ്പിച്ച സേവ്യറും കയ്യടി നേടി. ചിത്രത്തിലെ നീരജിന്റെ പാട്ടും സൂപ്പർ ഹിറ്റായി മാറി.

മാത്രമല്ല സഹനടനായെത്തി കൊറിയോഗ്രാഫറും നായകനും തിരക്കഥാകൃത്തുമൊക്കെയായി മാറിയ നീരജ് സംവിധാനത്തിലേക്കും ഒരു കൈ പരീക്ഷണം നടത്തിയിരുന്നു. നിലപാടുകളിലൂടെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന യുവതാരങ്ങളിൽ ഒരാൾ കൂടിയാണ് നീരജ്. ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നീരജ് മാധവ്. വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ചും മകളുടെ വരവോടെ തന്നിലുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നീരജ് മാധവ്.ബാച്ചിലർ ലൈഫ് അടിച്ചുപൊളിച്ചു ജീവിക്കുകയായിരുന്നു. പക്വത ഇല്ലാതിരുന്ന പ്രായം, വിവാഹജീവിതത്തിലേക്ക് കടന്നതോടെ ഒപ്പമുള്ളവരെ പരിഗണിക്കാനും അവർക്ക് വേണ്ടി കൂടുതൽ സമയം നൽകാനും തുടനി എന്നാണ് നീരജ് പറയുന്നത്.ദീപ്തി വന്ന ശേഷം ജീവിതത്തിന് ചിട്ട വന്നു. കല്യാണത്തിന് മുൻപേ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ഞങ്ങൾ സുഹൃത്തുക്കൾ ആണ്. കുഞ്ഞിന്റെ വരവോടെ ജീവിതം സ്പെഷ്യൽ ആയി. അവളുടെ വളർച്ച ആസ്വദിക്കുന്നു. ഷൂട്ടിങ് ഇടവേളകളിൽ നിന്നും മുൻപൊക്കെ യാത്രകൾ പോകാൻ ആയിരുന്നു താത്പര്യം എങ്കിൽ ഇപ്പോൾ മകൾക്കൊപ്പം ചിലവിടാൻ ആണ് ഇഷ്ടമെന്നും നീരജ് മാധവ് പറയുന്നു.

ദീപ്തി സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. സിനിമാ പശ്ചാത്തലം ഇല്ല. സിനിമയിൽ മാത്രം മുഴുകിയ ഞാൻ പുറം ലോകത്തെ പല കാര്യങ്ങളും ദീപ്തി വഴിയാണ് അറിഞ്ഞത്. എന്നെ ഒരു നല്ല വ്യക്തിയാക്കിയതിൽ ദീപ്തിയുടെ പങ്ക് വളരെ വലുതാണ്. സാമ്പത്തിക കാര്യത്തിൽ ഒരു പ്ലാനിങ്ങും ഇല്ലാത്ത ആളായിരുന്നു ഞാൻ. ദീപ്തി വന്ന ശേഷമാണ് സമ്പാദിക്കാനൊക്കെ തുടങ്ങിയത്. അവൾ നല്ല കേൾവിക്കാരിയാണ്.എല്ലാത്തിനും കൂടെ നിൽക്കും. എന്നാൽ എന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ലെന്നും നീരജ് പറയുന്നു.

Read Als:പേളി മാണിക്ക് രണ്ടാമതും പെൺകുഞ്ഞ് : ചിത്രങ്ങൾ പുറത്തുവിട്ട് താരം

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

Related Articles

Popular Categories

spot_imgspot_img