ഈ വർഷത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും.ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ ഗ്രാൻഡ് റിപ്പബ്ലിക് ഡേ സെയിൽസിനാണ് ഇതോടെ തുടക്കമാകുന്നത് . ജനുവരി 13 മുതൽ ജനുവരി 18 വരെയാണ് വില്പന. നാളെ ഉച്ച മുതലാണ് സെയിൽ. പ്രൈം ഉപഭോക്താക്കൾക്ക് 12 മണിക്കൂർ മുന്നേ സെയിലിൽ പ്രവേശിക്കാവുന്നതാണ്.പുതുവർഷത്തിൽ ആമസോണിന്റെ ആദ്യ വിൽപ്പനയാണ്. വർഷാവസാനം നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, പ്രൈം ഡേ സെയിൽ എന്നിവയാണ് ആമസോണിന്റെ മറ്റ് പ്രധാന വിൽപ്പനകൾ.
ഇവന്റിന് മുന്നോടിയായി ആമസോൺ വിഷ്‌ലിസ്റ്റിലിടാനായി പേജ് ലോഞ്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വേണ്ട ഉതപന്നങ്ങൾ നേരത്തെ കാർട്ടിലിടാം. ഇതിനു മുന്നോടിയായി ആമസോൺ ഡീലുകളുടെയും ഡിസ്‌ക്കൗണ്ടുകളുടെയും സാമ്പിൾ മാനിയ ഓപ്ഷൻ അവതരിപ്പിക്കുന്നു.സ്മാർട് ടിവികൾക്കും ഫോണുകൾക്കും വൻ ഓഫറുകളും ഇളവുകളുമാണ് ആമസോൺ ഇന്ത്യ ഒരുക്കിയിരിക്കുന്നത്.സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും 40% വരെ കിഴിവ്, ലാപ്‌ടോപ്പുകൾക്കും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും 75% കിഴിവ്, പലചരക്ക് സാധനങ്ങൾക്കും മറ്റ് ആമസോൺ ഫ്രഷ് ഇനങ്ങൾക്കും 50% കിഴിവ് ലഭിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ ഉപഭോക്തൃ സൈറ്റ് സന്ദർശനങ്ങൾ ഉണ്ടായെന്ന് ആമസോൺ പറഞ്ഞിരുന്നു. എതിരാളികളായ ഫ്ലിപ്പ്കാർട്ടിന്റെ മുൻനിര വിൽപ്പനയായ ബിഗ് ബില്യൺ ഡേയ്‌സിനും കഴിഞ്ഞ വർഷം 91 ദശലക്ഷം ഉപഭോക്തൃ സന്ദർശനങ്ങൾ ലഭിച്ചിട്ടുണ്ട്.
Read Also : ‘എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തോന്നിയില്ല’; സ്പീക്കർ എ എൻ ഷംസീർ