web analytics

2007 ൽ അപ്രത്യക്ഷമായ 54 ദശലക്ഷം ടൺ ഭാരമുള്ള ഛിന്നഗ്രഹം 2024 ൽ ഭൂമിയിൽ പതിക്കുമോ ? നാസയുടെ മറുപടി:

2007-ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ 54 ദശലക്ഷം ടൺ ഭാരമുള്ള ഛിന്നഗ്രഹം 2024 ൽ ഭൂമിയിൽ പതിക്കുമോ എന്ന അആശങ്കകൾക്ക് ഒടുവിൽ വിരാമമായി. അടുത്ത നൂറ്റാണ്ടിൽ ഒരു സമയത്തും ഭൂമിയിൽ അറിയപ്പെടുന്ന ഛിന്നഗ്രഹ ആഘാത ഭീഷണികളൊന്നുമില്ല എന്ന് നാസ അറിയിച്ചു. റിപ്പോർട്ട് അനുസരിച്ച്, ഛിന്നഗ്രഹം 2030 മാർച്ച് 3 ന് 10 ദശലക്ഷത്തിൽ 1 ഉം 2024 ഒക്ടോബർ 5 ന് 11.5 ദശലക്ഷത്തിൽ 1 ഉം ആയിരുന്നു ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യത.

2007-ൽ ആണ് ശാസ്ത്രജ്ഞർ ആദ്യമായി 984 അടി നീളമുള്ള ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.പിന്നീട് അതിന്റെ ട്രാക്ക് നഷ്ടപ്പെടുകയും അതിനെ “നഷ്ടപ്പെട്ട ഛിന്നഗ്രഹം” എന്ന് തരംതിരിക്കുകയും ചെയ്തു. എന്നാൽ, ട്രാക്ക് നഷ്ടപ്പെടുന്നതിന് മുമ്പ് ശാസ്ത്രജ്ഞർക്ക് ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. ഗവേഷകർ അതിന്റെ ഭ്രമണപഥം കണക്കാക്കുകയും ഭൂമിയുമായുള്ള കൂട്ടിയിടിയെക്കുറിച്ച് പഠിക്കുകയും ചെയ്തു. ഭൂമിയെ ബാധിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ നാസയുടെ സെൻട്രി റിസ്ക് ടേബിളിൽ ഈ ഛിന്നഗ്രഹം ഇടംനേടി. നാസയുടെ സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് 2007 FT3 ഭൂമിയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള 89 ആഘാതങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്, അതിലൊന്ന് 2024 ഒക്ടോബർ 5 നാണ്. ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തിയപ്പോൾ ആഘാതമുണ്ടാകാൻ സാധ്യതയുള്ള ഒരു പോയിന്റ് 2019 ൽ കടന്നുപോയതിനാൽ വിഷമിക്കേണ്ട കാര്യമില്ലെന്ന് ബഹിരാകാശ ഏജൻസി വ്യക്തമാക്കി.
ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് 30 ദശലക്ഷം മൈലിനുള്ളിൽ വരുന്ന ഛിന്നഗ്രഹങ്ങളെ പഠിച്ച് അവ അടുത്തുവരുന്ന സമയങ്ങൾ ശാസ്ത്രജ്ഞർ പഠനവിധേയമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img