ആഘോഷം പാടില്ല, കെട്ടിപിടിച്ച് യാത്രയാക്കി കോലി; എല്‍ഗറിന്റെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ആദരം

കേപ്ടൗണ്‍: എതിരാളികളുടെ വിക്കറ്റ് തിരിക്കുമ്പോൾ ബൗളിംഗ് നിരയിലുള്ളവർ ആഘോഷമാക്കുന്നത് പതിവാണ്. എന്നാൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഡീന്‍ എല്‍ഗറിന്റെ വിക്കറ്റ് തെറിച്ചപ്പോൾ അത്തരമൊരു ആഘോഷത്തിന് ഇന്ത്യൻ താരങ്ങൾ മുതിർന്നില്ല. കാരണം, എല്‍ഗറിന്റെ അവസാന ടെസ്റ്റ് മത്സരമാണ് നടക്കുന്നത്. പരിക്കേറ്റ നായകൻ ടെംപ ബാവുമയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നതും എല്‍ഗറാണ്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയോടെ എൽഗർ കളിയിലെ താരമാവുകയും ദക്ഷിണാഫ്രിക്കയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇതേ മികവ് കാട്ടാന്‍ എല്‍ഗറിനായില്ല. ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സ് നേടിയ എല്‍ഗര്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സാണ് നേടിയത്.

മുകേഷ് കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് എല്‍ഗര്‍ പുറത്തായത്. എന്നാല്‍ എല്‍ഗര്‍ പുറത്തായപ്പോള്‍ വിരാട് കോലി ആരാധകരോടും സഹതാരങ്ങളോടും വിക്കറ്റ് ആഘോഷിക്കരുതെന്നാണ് പറഞ്ഞത്. ഇതിനൊരു കാരണവുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഡീന്‍ എല്‍ഗര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ ആഘോഷം വേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു കോലി. എല്‍ഗറെ കെട്ടിപ്പിടിച്ചാണ് കോലി യാത്രയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഗംഭീര പ്രകടനമാണ് ഈ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നടത്തിയിട്ടുള്ളത്. 86 ടെസ്റ്റില്‍ നിന്ന് 5347 റണ്‍സാണ് എല്‍ഗര്‍ നേടിയത്. 37ന് മുകളില്‍ ശരാശരിയുള്ള അദ്ദേഹം 14 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ ദിനത്തിൽ സിറാജിന്റെ തേരോട്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കനത്ത ഇന്നിങ്‌സ് തകർച്ചയാണ് ഇന്ത്യ നേരിട്ടത്. എന്നാൽ രണ്ടാം ടെസ്റ്റിൽ ആദ്യം ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ പുറത്താക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 153 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ 98 റണ്‍സിന്റെ ലീഡും ഇന്ത്യ നേടിയെടുത്തു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 36 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക. മുഹമ്മദ് സിറാജിന്റെ ആക്രമണത്തിൽ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. ഒമ്പത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് വിട്ടുനൽകി ആറ് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.

രണ്ടാം ദിനം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് വളരെ നിര്‍ണ്ണായകമാവും. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 36 റണ്‍സ് മാത്രമേ കുറവുള്ളൂ എന്നതും എടുത്തു പറയണം. മറുപടിക്കിറങ്ങിയ ഇന്ത്യ 200ന് മുകളിലേക്ക് സ്‌കോര്‍ നേടുമെന്ന് തോന്നിച്ചിരുന്നെങ്കിലും ലീഡ് 98 മാത്രമായി ഒതുങ്ങി. ഇന്ത്യയുടെ ആറു താരങ്ങളാണ് ഒരു റൺ പോലും എടുക്കാതെ പുറത്തായത്. ഇന്ത്യക്ക് സര്‍വാധിപത്യം നേടിയെടുക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മധ്യനിര പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. രണ്ടാം ഇന്നിങ്‌സിലും ഇന്ത്യ സമാന പിഴവ് ആവര്‍ത്തിച്ചാൽ സമനില പോലും നേടാനാകാതെ പുറത്താകും.

 

Read Also: സമനില നേടണം; ദക്ഷിണാഫ്രിക്കയിൽ രണ്ടാം ടെസ്റ്റിനൊരുങ്ങി ഇന്ത്യ, ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

Related Articles

Popular Categories

spot_imgspot_img