ദില്ലി : ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് പാർലമെന്റിനെ ഞെട്ടിച്ച് കൊണ്ട് രണ്ട് പേർ ആയുധങ്ങളുമായി സഭയ്ക്ക് അകത്ത് കടന്നു. ലോക്സഭ നടന്ന് കൊണ്ടിരിക്കെ രണ്ട് പേർ സന്ദർശക ഗാലറിയിൽ നിന്നും എം.പിമാർക്കിടയിൽ എടുത്ത് ചാടി. കൈയ്യിലുണ്ടായിരുന്ന ആയുധത്തിൽ നിന്നും മഞ്ഞ പുക വർഷിക്കുന്നുണ്ടായിരുന്നുവെന്ന് എം.പിമാർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടി കൊടുക്കാതെ സഭയിലെ മേശയ്ക്ക് മുകളിലൂടെ ചാടി കടന്നവർ സ്പീക്കറുടെ മേശയ്ക്ക് നേരെ പാഞ്ഞടുക്കാനാണ് ശ്രമിച്ചത്. സഭ നടപടികൾ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്ന സസ്ദ് ടിവിയിൽ ചിത്രങ്ങൾ പതിഞ്ഞു. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി ഖഗേൻ മുർമു എം.പി സംസാരിച്ച് കൊണ്ടിരിക്കെ ആയിരുന്നു ആക്രമണം. അക്രമിയെ പിടികൂടി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ലോക്സഭ നടപടികൾ നിറുത്തി വച്ചു.