വിവാഹേതര ലൈംഗിക ബന്ധം കുറ്റമാക്കുന്ന ഭാരതീയ ന്യായ സംഹിത ബില്ലുകൾ പിൻവലിക്കുന്നു. പൊളിച്ചെഴുതി പുതിയത് കൊണ്ട് വരും. കേന്ദ്ര സർക്കാരിന്റേത് അപ്രതീക്ഷിത നീക്കം.

ദില്ലി : പതിറ്റാണ്ടുകൾ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾ‌ മാറ്റി കേന്ദ്ര സർക്കാർ കൊണ്ട് വന്ന 3 ബില്ലുകൾ അപ്രതീക്ഷിതമായി പിൻവലിച്ചു. എന്തിനാണ് പിൻവലിച്ചതെന്ന് വ്യക്തമല്ല. ​​ഗൗരവപരമായ നിയമപ്രശ്നങ്ങൾ പരിഹരിച്ച് പുതിയ ബില്ലുകൾ കൊണ്ട് വരാനാണ് നീക്കമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് പിന്‍വലിച്ചത്. സുപ്രസിദ്ധമായ ഇന്ത്യൻ പീനൽ കോഡ് എന്ന പ്രയോ​ഗം തന്നെ പൂർണമായും മാറ്റി ഭാരതീയ ന്യാസ സംഹിത എന്ന പ്രയോ​ഗത്തിലേയ്ക്ക് കൊണ്ട് വരുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം.1898ലെ ഇന്ത്യന്‍ ശിക്ഷാനിയമം,
1860ലെ ക്രിമിനല്‍ നടപടിച്ചട്ടം,1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയാണ് പുതിയ ബിൽ നിയമം ആകുന്നതോടെ റദാക്കുന്നത്. ഓഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തെ നിയമം മാറ്റുന്നു എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്.

പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഭേദഗതികളോടെ പുതിയ ബില്ലുകൾ തയ്യാറാക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ബിൽ പിൻവലിക്കാനുള്ള പ്രമേയം അവതരിപ്പിക്കും.

ബ്രിട്ടീഷ് കാലഘട്ടത്തിലെ മൂന്ന് നിയമങ്ങൾക്ക് പകരമായാണ് മൺസൂൺ സമ്മേളനത്തില്‍ ബില്ലുകള്‍ പാർലമെന്റിൽ അവതരിപ്പിച്ചത്. മൂന്ന് ബില്ലുകളും വിലയിരുത്തലിനായി പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൈമാറുകയും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗലൈംഗികതയും ക്രിമിനല്‍ കുറ്റമാക്കണമെന്ന നിര്‍ദേശം ഭാരതീയ ന്യായ സംഹിതാ ബില്ലില്‍ പാര്‍ലമെന്ററി സമിതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം.

 

Read Also : ഇന്ത്യൻ നാവികസേനയ്ക്ക് ഇനി ‘അണ്ടർ വാട്ടർ രഥങ്ങൾ’ . തദേശിയമായി നിർമിച്ച് മിഡ്ജെറ്റ് അന്തർവാഹനികളുമായി നാവികസേന.

spot_imgspot_img
spot_imgspot_img

Latest news

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Other news

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ; പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന്...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

ഇനി ഒരൽപ്പം വിശ്രമമാകാം… മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സർവ്വകാല റെക്കോർഡിൽ...

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

Related Articles

Popular Categories

spot_imgspot_img