പച്ച നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഇപ്പോൾ കൗതുക കാഴ്ചയല്ല . നിരത്തുകൾ കീഴടക്കുകയാണ് ഇവ ഇപ്പോൾ . അതിൽ ഓല ഇലക്‌ട്രിക് സ്‌കൂട്ടറിന് ഫാൻസ് ഇത്തിരി കൂടുതലാണ് . ഇന്ത്യയിലെ തന്നെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല ഇപ്പോൾ ഉപഭോക്താക്കൾക്കായി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി നിർമാതാക്കൾ നിലവിലുള്ള ഓല ഇലക്ട്രിക് ഉപഭോക്താക്കൾക്ക് മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ വാറണ്ടിയിലും ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ ആളുകളെ ബ്രാൻഡിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതിനായി നിലവിലുള്ള ഉപഭോക്താക്കൾക്കുള്ള ഓഫറുകളിൽ റിവാർഡുകളും ക്യാഷ്ബാക്ക് ഡീലുകളും വരെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 10-ന് ഈ ഓഫർ അവസാനിക്കും .എന്നാൽ ഈ വാരാന്ത്യം വരെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 50 ശതമാനം വരെ കിഴിവ് നൽകുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഉപഭോക്താക്കളെ റഫർ ചെയ്യുന്ന നിലവിലെ ഉപഭോക്താക്കൾക്ക് ഓരോ റഫറലുകൾക്കും 2,000 രൂപ വരെ ലഭിക്കുമെന്നും ഇവി ബ്രാൻഡ് അറിയിച്ചു.
പുതിയതായി ഓല സ്‌കൂട്ടർ വാങ്ങുന്നവർക്കും ഇലക്ട്രിക് സ്കൂട്ടറുകൾ റഫർ ചെയ്യുന്നവർക്കും ഈ കാലയളവിൽ 3,000 രൂപ വരെ ക്യാഷ്ബാക്കും നേടാനാകും. ബ്രാൻഡ് തങ്ങളുടെ ഉപഭോക്താക്കൾക്കായി വർഷാവസാന ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ഈ മാസം ആദ്യം ഏറ്റവും പുതിയ മോഡൽ S1 X പ്ലസിന്റെ വില കുറച്ച് ഏവരേയും കമ്പനി ഞെട്ടിച്ചിരുന്നു. 20,000 രൂപയോളമാണ് മോഡലിന് ബ്രാൻഡ് ഡിസ്‌കൗണ്ടിട്ടത്.
അങ്ങനെ വെറും 89,999 രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ ഓല S1 X പ്ലസ് ഇപ്പോൾ സ്വന്തമാക്കാം. 1,09,999 രൂപയായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുമ്പത്തെ എക്സ്ഷോറൂം വില. നിലവിൽ ബ്രാൻഡിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറാണിത്. ഒറ്റ ചാർജിൽ 151 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകാൻ കഴിയുന്ന 3 kWh ബാറ്ററി കപ്പാസിറ്റിയോടെയാണ് ഇത് വിപണിയിൽ എത്തുന്നത്. ഇക്കോ മോഡിൽ 125 കിലോമീറ്ററും നോർമൽ മോഡിൽ 100 കിലോമീറ്ററുമാണ് ട്രൂ റേഞ്ച് എന്ന് ഓല പറയുന്നു.
Read Also : <strong>ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ചെയ്ത് കാണാറുണ്ടോ? ശ്രദ്ധിക്കുക പണി വരുന്നുണ്ട്