ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ എന്നെ അപമാനിച്ചു ; തുറന്ന് പറഞ്ഞ് അംബിക

സിനിമയിൽ തിളങ്ങി നിന്നിരുന്ന അംബിക ഏവർക്കും സുപരിചിതയാണ് . ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടി. തെന്നിന്ത്യൻ സിനിമയിലെ തന്നെ നിറ സാന്നിധ്യമായിരുന്നു അംബിക.എഴുപതുകളിൽ ബാലതാരമായി സിനിമയിലേക്ക് എത്തിയതായിരുന്നു താരം. പിന്നീട് വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു . മലയാളത്തിലേയും തമിഴിലെയും സൂപ്പർ താരങ്ങളുടെ നായികയായും തകർത്താടി

ബാലതാരമായി കരിയർ ആരംഭിച്ചതാണെങ്കിലും നായികയായി മാറിയ സമയത്ത് സിനിമയിൽ നിന്നും ചില മോശം അനുഭവങ്ങൾ അംബികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അംബികയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാക്കുന്നത് . തന്നെ ഒരുപാട് സങ്കടപ്പെടുത്തിയത് ഫീമെയ്ൽ ആർട്ടിസ്റ്റുകളായിരുന്നു. പേര് ഞാനിപ്പോൾ പറയാൻ ആ​ഗ്രഹിക്കുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ എന്നെ അപമാനിച്ചു എന്നാണ് അംബിക പറയുന്നത് . ‘എറണാകുളത്ത് ഷൂട്ടിം​ഗ് നടക്കുമ്പോൾ ഫുഡുമായി ബന്ധപ്പെട്ട് ഒരു കാര്യം വന്നപ്പോൾ, പുതിയ ആൾക്കാരൊക്കെയല്ലേ എന്താ അതിന്റെ ആവശ്യം, കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്നൊക്കെ ചോദിച്ചു. എന്നെ അത് വല്ലാതെ വേദനിപ്പിച്ചു,’എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വല്ലാതെ ഹർട്ടാവും. മോളിങ്ങ് വാ എന്ന് അമ്മ വിളിച്ചുകൊണ്ടു പോയി. എന്റെ കണ്ണൊക്കെയങ്ങ് നിറഞ്ഞു. അവർ എന്നെ മുൻപും വേദനിപ്പിച്ചിട്ടുള്ളവരാണ്. എന്നിട്ട് അമ്മ എനിക്ക് എറണാകുളത്തെ ​ഗ്രാന്റ് ഹോട്ടലിൽ പോയിട്ട് നാലഞ്ച് കരിമീൻ വാങ്ങിച്ച് കൊണ്ടു വന്നു, ഞാൻ അത് കഴിച്ചു .

മാത്രമല്ല തനിക്ക് വൈകുന്നേരം മറ്റൊരു ഷൂട്ട് ഉണ്ടെന്ന് മനസിലാക്കി, മനഃപൂർവം പത്ത് പന്ത്രണ്ട് ടേക്കുകൾ എടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അംബിക ഓർത്തു. മറ്റൊരു നടി ഭക്ഷണം കഴിക്കാൻ ഇരിക്കവേ തന്നെ അപമാനിച്ചതിനെ കുറിച്ചും അംബിക പറഞ്ഞു. ‌‌‌’ഉച്ചയ്ക്ക് ഊണ് കഴിക്കാൻ എല്ലാവരെയും വിളിച്ച സമയത്ത് ഞാൻ ഇരിക്കാൻ പോയപ്പോൾ, നോ നോ, യൂ ​ഗോ ആന്റ് സിറ്റ് ദേർ എന്ന് പറഞ്ഞ് പറഞ്ഞയച്ചു ‘അവിടെ സീനിയേഴ്സ് ആണ് എന്ന് പറഞ്ഞാണ് എന്നെ ഓടിച്ചത്. ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. അന്ന് എന്റെ അച്ഛനും അമ്മയും പറഞ്ഞു, നിനക്കെന്നും പറഞ്ഞ് ഒരു കാലം വരും അന്ന് നീ മധുരമായി പകരം ചോദിക്കണമെന്ന്. ഞാൻ അതിന് മധുരമായി പകരം വീട്ടുകയും ചെയ്തു,’ അംബിക പറയുന്നു.’അവർ മദ്രാസിൽ ഒരു ഷൂട്ടിം​​ഗിന് വേണ്ടി ഒരു സ്റ്റുഡിയോയിൽ വന്നു. ഞാനവിടെ കത്തി നിൽക്കുന്ന സമയമാണ്. എനിക്ക് മേക്കപ്പ് റൂമും ആളുകളുമാെക്കെയുണ്ട്. ഞാൻ ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോൾ അവരവിടെ നിൽക്കുന്നു. എന്താ ഇവിടെയെന്ന് ഞാൻ ചോദിച്ചു. എനിക്ക് മേക്കപ്പ് റൂമില്ല ഇരിക്കാൻ എന്ന് പറഞ്ഞു. ചേച്ചി അകത്തിരിക്ക് എന്ന് ഞാൻ പറഞ്ഞു. അവരെ വിളിച്ച് ഞാൻ എന്റെ റൂമിനകത്ത് കാെണ്ട് പോയി ഇരുത്തി, അവരുടെ അസിസ്റ്റന്റ് വന്നിട്ടില്ലായിരുന്നു. എന്റെ അസിസ്റ്റന്റെ അവരുടെയൊപ്പം നിർത്തി,’
‘അവർ തളർന്ന് പോയി. ചേച്ചി അകത്തിരിക്കെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ എന്നെ നോക്കി. ആ നോട്ടത്തിൽത്തന്നെ രണ്ടുപേർക്കും കാര്യം മനസിലായി,’ അംബിക പറഞ്ഞു. ഇന്നും എറണാകുളത്തെ ഗ്രാൻഡ് ഹോട്ടലിന് മുന്നിലൂടെ പോകുമ്പോൾ തനിക്ക് ആ പഴയ സംഭവം ഓർമ്മ വരാറുണ്ടെന്നും അംബിക അഭിമുഖത്തിൽ പറഞ്ഞു.

Read Also : പൊരിച്ച മത്തി എന്ന് പറഞ്ഞ് അധിക്ഷേപിക്കൽ പതിവ് : മീനാക്ഷി രവീന്ദ്രൻ

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഉറങ്ങാനായി കയറിക്കിടന്നു; യുവതിയെ ക്രൂരമായി പീഡിപ്പിച്ച് റെയിൽവേ പോർട്ടർ

മുംബയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതി പീഡനത്തിനിരയായി. സംഭവത്തിൽ റെയിൽവേ പോർട്ടറെ അറസ്റ്റ്...

സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസിടിച്ചു; വിദ്യാർഥികളടക്കം നിരവധിപേർക്ക് പരിക്ക്

ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്കൂൾ വാനിനു...

ഇനി വരാനിരിക്കുന്നത് വ്യാപാരയുദ്ധം; പണി തുടങ്ങി അമേരിക്കയും ചൈനയും

പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക്...

സംഭരണം കുത്തനെ ഉയർന്നു; കാപ്പിവിലയും ഉയരങ്ങളിൽ….. അറിയാം വിപണി

വില വർധനവ് മുന്നിൽകണ്ട് സംഭരണം കുത്തനെ ഉയർന്നതോടെ കാപ്പിവില ഉയരങ്ങളിലേക്ക്. മധ്യകേരളത്തിൽ...

ഭിക്ഷാടനത്തിന് നിരോധനം ഏർപ്പെടുത്തി ഭോപ്പാൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ ഭിക്ഷാടനത്തിന് പൂർണ നിരോധനം പ്രഖ്യാപിച്ച് ജില്ലാ...

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

Related Articles

Popular Categories

spot_imgspot_img