മ്മൂട്ടിയുടെ പുതിയ ചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ് . കാരണം വേഷപ്പകർച്ചകളിൽ എന്നും വ്യത്യസ്തത തേടാറുള്ള താരമാണ് മമ്മൂട്ടി. ഈയിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ മാത്രം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. അത്തരത്തിൽ വീണ്ടും പ്രേക്ഷകരെ പ്രകടനം കൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ് കാതൽ ദി കോർ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മെഗാ സ്റ്റാർ.
മറ്റൊരു സൂപ്പർ താരവും ചെയ്യാൻ മടിക്കുന്ന വേഷത്തിനാണ് കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടി ജീവൻ നൽകിയത്. മാത്യു ദേവസിയായി മമ്മൂട്ടി തകർത്താടി .ഒപ്പം ജ്യോതിക അവതരിപ്പിച്ച ഓമന എന്ന റോളും കൈയ്യടി നേടി . മികച്ച അഭിപ്രായമാണ് ആദ്യ ദിവസത്തിൽ തന്നെ ചിത്രത്തിന് ലഭിച്ചത് . മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇന്ത്യൻ സിനിമയിൽ മറ്റൊരു സൂപ്പർ താരത്തിനും ധൈര്യം ലഭിക്കില്ലെന്നും പ്രകടനത്തിൽ വീണ്ടും വീണ്ടും ഞെട്ടിക്കാൻ ഇദ്ദേഹത്തിന് എങ്ങനെയാവുന്നുവെന്നുമാണ് ചിത്രം കണ്ടവർ പറയുന്നത്.
ഒരു ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മൂന്നാം വാർഡിൽ പൊതു കാര്യ പ്രസക്തനായ സഹകരണ ബാങ്ക് മുൻ മാനേജറായ മാത്യൂസ് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എത്തുന്നയിടത്താണ് കാതൽ ആരംഭിക്കുന്നത്. ഭാര്യ ഓമനയ്ക്കും പിതാവിനും മകൾ ഫെനിക്കും ഒപ്പം ആർക്കും സന്തുഷ്ഠമെന്ന് തോന്നുന്ന ജീവിതം നയിക്കുന്ന മാത്യുസ്. പാർട്ടിക്കാരും ഉറപ്പിച്ച വിജയം. അതിനിടയിലാണ് കാട്ടുതീ പോലെ ആ കാര്യം പരക്കുന്നത്. ഓമന മാത്യുസിൽ നിന്നും വിവാഹമോചനത്തിന് കേസ് നൽകിയിട്ടുണ്ട്. ആ കേസിൻറെ കാരണത്തിലാണ് പിന്നീട് കഥ മുന്നോട്ട് പോകുന്നത്.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നീ ഹിറ്റുകൾക്ക് ശേഷം എത്തിയ നാലാമത്തെ ചിത്രമാണ് കാതൽ. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന സവിശേഷതയുമുണ്ട് ചിത്രത്തിന് . വേഫറർ ഫിലിംസാണ് കാതൽ വിതരണത്തിച്ചത്.
സിനിമ കണ്ട ശേഷം ബേസിൽ ജോസഫിന്റെ പ്രതികരണവും ശ്രദ്ധ നേടുന്നു.നല്ല സിനിമയായിരുന്നു. ഉഗ്രൻ. ഞെട്ടിച്ചുകളഞ്ഞു. ഭയങ്കര സമകാലിക പ്രസക്തിയുള്ള വിഷയമാണ്. ഗൗരവമുള്ളതും സെൻസിറ്റീവ് ആയതുമായ വിഷയം. വളരെ വൃത്തിയായിട്ട് എടുത്തിട്ടുമുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോൾസൺ, ആദർശ് എല്ലാവരും കൈയടി അർഹിക്കുന്നു. ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് തന്നെ വലിയ നേട്ടമാണ്. സിനിമ കാണുമ്പോൾ ഇമോഷണൽ ആവും. റിലേറ്റ് ചെയ്യാൻ പറ്റും” എന്നാണ് സിനിമ കണ്ടതിന് ശേഷം ബേസിൽ ജോസഫ് പറഞ്ഞത്.
Read Also : വിവാഹം കഴിയാത്തതിന് കാരണം പ്രണയത്തകർച്ച തുറന്ന് പറഞ്ഞ് നന്ദിനി