ന്യൂസ് ഡസ്ക്ക് : ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പിടികൂടിയ സൈനീകന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന പുറത്ത് വിട്ടു. ആക്രമണത്തിൽ പരിക്കേറ്റ 9 വയസുകാരനായ നോവ മാർസിയാനോ എന്ന സൈനീകനെ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ യിലേയ്ക്ക് സ്ട്രൈച്ചറിൽ കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് സേന പുറത്ത് വിട്ട ദൃശ്യങ്ങളിൽ ഉള്ളത്. ഈ സൈനീകൻ കൊല്ലപ്പെട്ടു എന്ന് സംശയിക്കുന്നതായും പ്രതിരോധ സേന വക്താവ് പറഞ്ഞു. ആശുപത്രിയിലെ രഹസ്യ കേന്ദ്രത്തിലോ സമീപത്തെ കെട്ടിടങ്ങളിലൊ ബന്ദികളെ പാർപ്പിച്ചിട്ടുണ്ടെന്ന ഇസ്രയേൽ വാദം സ്ഥിരീകരിക്കാനാണ് സൈന്യം ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രി പരിസരത്ത് നടത്തിയ വ്യോമാക്രമണത്തിൽ നോവയെ പിടികൂടിയ ഭീകരരെ വധിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇതിനിടയിൽ ഭീകരിൽ ഒരാൾ നോവയെ കൊല്ലപ്പെടുത്തിയതായാണ് സംശയിക്കുന്നത്.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 240 പേരെ ബന്ദികളാക്കിയിരുന്നു. ഇതിലൊരാളായ മാർസിയാനോ എന്ന ഇസ്രയേൽ പൗരനായ ബന്ദി ഒക്ടോബർ 9ന് കൊല്ലപ്പെട്ടിരുന്നു.ഇസ്രയേൽ സേന നടത്തിയ പരിശോധനയിൽ അൽ ഷിഫ ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. ബന്ദികളുടെ മോചനം നീളുന്നത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബന്ദികളുടെ കുടുംബങ്ങളും വലിയ പ്രതിഷേധത്തിലാണ്. മോചനത്തിന് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച്ച് നെതന്യാഹുവിന്റെ വസതിയ്ക്ക് മുമ്പിൽ പ്രതിഷേധ പ്രകടനം നടന്നു. ടെൽ അവീവിൽ നിന്നും ജറുസലേമിലേക്കും വിവിധ രാഷ്ട്രിയ പാർട്ടികളുടെ നേൃത്വത്തിൽ ദിനംപ്രതി പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്. വിവിധ ലോകരാജ്യങ്ങൾ വഴി ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.