ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിന്റെ പതിനാറ് മന്ത്രാലയങ്ങൾ വിവിധ ചെറു വകുപ്പുകൾ എന്നിവർ ചേർന്ന് അഞ്ച് വർഷത്തിനിടെ കൺസൾട്ടൻസി കരാറുകൾക്കായി ചിലവഴിച്ച് 500 കോടി രൂപ. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി നൽകിയ കൺസൾട്ടൻസി കരാറുകളെല്ലാം ലഭിച്ചിരിക്കുന്നത് അഞ്ച് കമ്പനികൾക്ക്.വിവരാവകാശ ചട്ടം ഉപയോഗിച്ച് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാരിന്റെ കൺസൾട്ടസി താൽപര്യം ചൂണ്ടികാട്ടുന്നത്. 2017 ഏപ്രിൽ മുതൽ 2022 ജൂൺ വരെ നൽകിയ കരാറുകളുടെ വിശദാംശങ്ങളാണ് പിരശോധിച്ചത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അടക്കമുള്ളവർ പ്രതിയായ സ്വർണകടത്ത് കേസിൽ പരാമർശിക്കപ്പെട്ട പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനാണ് ഏറ്റവും കൂടുതൽ കരാറുകൾ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ നൽകിയിരിക്കുന്നത്. അഞ്ച് വർഷത്തിനിടെ 92 കരാറുകൾ കൂപ്പേഴ്സിന് ലഭിച്ചു. ഇത് വഴി 156 കോടി രൂപയാണ് കമ്പനി അക്കൗണ്ടിലെത്തിയത്.
ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കാനുദേശിയച്ച സ്പേസ് പാർക്ക് പദ്ധതിയുടെ കൺസൾട്ടറ്റായിരുന്നു കൂപ്പേഴ്സ്. ഇവരുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് അംഗമായിട്ടാണ് സ്വപ്ന സുരേഷ് ഐ.ടി വകുപ്പിലെത്തിയത്. ഈ നിയമനം നടത്താൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ സമർദം ചെലുത്തിയത് ശിവശങ്കരനാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
കൂപ്പേഴ്സ് കഴിഞ്ഞാൽ സർക്കാർ കൺസൾട്ടൻസികൾ ലഭിച്ച രണ്ടാമത്തെ കമ്പനി ജപ്പാൻ ആസ്ഥാനമായ ദലോട്ടി ടച്ചേ തോഹ്മത്സു ലിമിറ്റഡാണ്. 59 പദ്ധതികളിലെ കൺസൾട്ടൻസി നിർവഹിച്ചതിലൂടെ 130.13 കോടി ജപ്പാൻ കമ്പനി നേടിയെടുത്തു. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ അക്കൗണ്ടിങ്ങ് കമ്പനിയായി അറിയപ്പെടുന്ന ലണ്ടൻ ആസ്ഥാനമായ കെ.പി.എം.ജിയ്ക്ക് 68.46 കോടി മൂല്യം വരുന്ന 66 കരാറുകളും, ഏണസ്റ്റ് ആൻഡ് യംങ്ങ് കമ്പനിയ്ക്ക് 88.05 കോടി മൂല്യം വരുന്ന 87 കരാറുകളും അഞ്ച് വർഷത്തിനിടെ ലഭിച്ചു. അമേരിക്കൻ കമ്പനിയായ മക്കെൻസിയ്ക്ക് ലഭിച്ചത് മൂന്ന് കരാറുകൾ. അക്കൗണ്ടിലെത്തിയതാകട്ടെ 50.09 കോടി രൂപ.
കരാറുകൾ നൽകിയ 16 വകുപ്പുകളുടേയും അവരുടെ കീഴിൽ വരുന്ന ഓർഗനൈസേഷനുകളുടേയും പേരുകൾ ഇഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയം, ഗ്രാമീണ വികസനമന്ത്രാലയം , ഭരണപരിഷ്കാര വകുപ്പ്, വ്യവസായ വികസന വകുപ്പ്,കൽക്കരി, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യ കുടുംബക്ഷേമം, നൈപുണ്യ വികസനവും സംരംഭകത്വവും, പ്രതിരോധം, സിവിൽ ഏവിയേഷൻ, പാരമ്പര്യേതര ഊർജ്ജ വിഭവങ്ങൾ,റോഡ് ഗതാഗതം,വ്യവസായ വകുപ്പ്, കൽക്കരി, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യ കുടുംബക്ഷേമം. നൈപുണ്യ വികസനവും സംരംഭകത്വവും, പ്രതിരോധം, സിവിൽ ഏവിയേഷൻ, ഗതാഗതം,പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, ടൂറിസം തുടങ്ങിയ മേഖലകളിലാണ് കൺസൾട്ടൻസികൾ പ്രധാനമായും നൽകിയിരിക്കുന്നത്. പെട്രോളിയം മന്ത്രാലയം 170 കോടി രൂപ കൺസൾട്ടൻസിയ്ക്ക് മാത്രമായി ചിലവഴിച്ചപ്പോൾ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഓർഗനൈസേഷനുകൾ ചിലവഴിച്ചതാകട്ടെ 166.41 കോടി രൂപ. 2015ൽ മെയ്ക്ക് ഇന്ത്യാ , ഡിജിറ്റൽ ഇന്ത്യ , സ്മാർട്ട് സിറ്റി , സ്വഛ് ഭാരത്, സ്കിൽ ഡവലപ്പ്മെന്റ് തുടങ്ങിയ പദ്ധതികൾക്കായി കൺസൾട്ടൻസിയെ നിയമിച്ചതായി നേരത്തെ തന്നെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷമുള്ള വർഷങ്ങളിൽ നൽകിയ കരാർ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്.