സിമിങ്ങ്പൂളില്‍ മിനറല്‍ വാട്ടര്‍ നിറച്ചാല്‍ മുങ്ങിക്കുളി അഭിനയിക്കാമെന്ന് നടി. നടിയുടെ വാശിയില്‍ ചോര്‍ന്നത് കോടികള്‍. തമിഴ് സിനിമയായ ‘ജാംബവാന്‍’ ഷൂട്ടിങ്ങിനിടെയാണ്സംഭവം

സിനിമാതാരങ്ങള്‍ സംവിധായകരോടും നിര്‍മ്മാതാക്കളോടും നിബന്ധനകള്‍ വെയ്ക്കുന്നത് സര്‍വ്വസാധാരണമാണ്. പ്രതിഫലം മുതല്‍ അഭിനയിക്കേണ്ട സീനുകള്‍ക്ക് വരെ നിബന്ധകള്‍ വെയ്ക്കുന്നവരുണ്ട്. അത്തരത്തില്‍ നടി മീര ചോപ്രയുടെ വിചിത്രമായ ഒരു ഡിമാന്‍ഡ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ജാംബവാന്‍ എന്ന ചിത്രത്തിനിടയില്‍ മീര മുന്നില്‍ വച്ച നിബന്ധനയും അതുണ്ടാക്കിയ പൊല്ലാപ്പുകളെക്കുറിച്ചും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ നന്ദകുമാര്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിലെ കുളി രംഗം ചിത്രീകരിക്കാനായി 12000 ലിറ്റര്‍ മിനറല്‍ വാട്ടര്‍ വേണമെന്നായിരുന്നു മീരയുടെ നിബന്ധന. ഏകദേശം 12000 ലിറ്റര്‍ വരുന്ന സ്വിമ്മിങ്പൂളില്‍ നടന്‍ പ്രശാന്ത് ഇറങ്ങുന്നു. കുറച്ച് കഴിയുമ്പോള്‍ നായികയായ മീരയും പൂളിലേക്ക് ഇറങ്ങി മുങ്ങി കിടക്കണം. ഈ സമയത്ത് ഒപ്പമുള്ള കുട്ടുകാരികള്‍ ഓടിപോകണം. ഈ രീതിയിലാണ് സീന്‍ തയാറാക്കിവച്ചത്. എന്നാല്‍ നായികയായ മീര അതിന് സമ്മതിച്ചില്ല. പൂളില്‍ മിനറല്‍ വാട്ടര്‍ നിറച്ചാല്‍ മാത്രമേ അഭിനയിക്കൂ എന്നായിരുന്നു മീരയുടെ ആവശ്യം. സംവിധായകന്‍ അതിനെ എതിര്‍ത്തപ്പോള്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഷൂട്ടിങ്ങ് പാതിവഴിയില്‍ ഉപേക്ഷിച്ച് മീര മടങ്ങി പോയി. സിനിമയുടെ നിര്‍മ്മാതാവ് സംസാരിച്ചിട്ടും മീര വഴങ്ങിയില്ല. ഒടുവില്‍ ആരോടും പറയാതെ മീര അവിടെനിന്ന് പോകുകയായിരുന്നു.

 

അതിനിടെ നിര്‍മ്മാതാവിനെതിരെ തന്നെ പീഡിപ്പിച്ചു എന്ന രീതിയില്‍ കള്ളപ്പരാതിയും അവര്‍ കൊടുത്തു. ശേഷം എസ്ജെ.സൂര്യ, ത്യാഗരാജന്‍ എന്നിവര്‍ മീരയുമായി സംസാരിച്ചു. ഒടുവില്‍ അവര്‍ക്ക് മുമ്പില്‍ നായിക ഒരു നിബന്ധന വെച്ചു. സിമ്മിംഗ് പൂളിലെ സീന്‍ ഇന്ത്യയില്‍ ഷൂട്ട് ചെയ്താല്‍ അഭിനയിക്കില്ല, പകരം ബാങ്കോക്കില്‍ ചെയ്യുകയാണെങ്കില്‍ വരാമെന്നായിരുന്നു ആവശ്യം. ഒടുവില്‍ മീര തന്നെ വിജയിക്കുകയും ചെയ്തുവെന്ന് നന്ദകുമാര്‍ പറയുന്നു. സംവിധായകന്റെ ഈ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ബോളിവുഡ് നടിമാരായ പ്രിയങ്കാചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുകൂടിയാണ് മീര ചോപ്ര. തമിഴില്‍ നിള എന്ന പേരിലാണ് മീര അറിയപ്പെടുന്നത്. തമിഴ് സിനിമയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. 2005-ല്‍ പുറത്തിറങ്ങിയ എസ് ജെ സൂര്യ സംവിധാനം ചെയ്ത ‘അന്‍മ്പെ അയിരുയിരേ’ ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ലീ, മരുദമലൈ, കലൈ, ജഗന്‍മോഹിനി എന്നിങ്ങനെ ഒരുപിടി സിനിമകളില്‍ താരംഅഭിനയിച്ചു.

 

Read Also: സൽമാൻ ഖാനെ മൈൻഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ; ഫുട് ബോൾ-സിനിമ പ്രേമികൾക്കിടയിൽ അടിയോടടി 

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിക്ക് പക്ഷാഘാതം; നില ഗുരുതരം

1992 ഡിസംബർ 6 മുതൽ താൽക്കാലിക രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു സത്യേന്ദ്ര ദാസ് ലഖ്‌നൗ:...

ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിന്റെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി യുവാവ്...

ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു; കുത്തേറ്റത് പാപ്പാനടക്കം രണ്ടു പേർക്ക്; ഒരാൾക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ: തൃ​ശൂ​രിൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞ് ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു. എ​ള​വ​ള്ളി ബ്ര​ഹ്മ​കു​ളം ശ്രീ...

പൊലീസ് ഉദ്യോഗസ്ഥനെ തല്ലി പാർട്ടി പ്രവർത്തകൻ; മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ഡൽഹി: തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിൻറെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനുമായി...

അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ‌‌ഡിസംബർ 25നു...

ടി.ഡി.എഫിന്റെ പണിമുടക്ക് പൊളിഞ്ഞ് പാളീസായെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന്...

Related Articles

Popular Categories

spot_imgspot_img